Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കാഞ്ഞിരമുക്ക് പാടശേഖരത്തിൽ ഞാറനടീൽ ഉത്സവം നടന്നു.


കാഞ്ഞിരമുക്ക് പാടശേഖരത്തിൽ ഞാറനടീൽ ഉത്സവം നടന്നു.

കാഞ്ഞിരമുക്ക് പാടശേഖരസമിതിയുടെ നേതൃത്വത്തിലാണ് 100 ഏക്കറിൽ കൃഷിയിറക്കിയത്. നല്ല വിളവ് ലഭിക്കുന്ന  ഉമാ വിത്താണ് കൃഷിക്ക് ഉപയോഗിക്കുന്നത്. വർഷംതോറും സപ്ലൈകോയുടെ  10 ലോഡ് ഓളം സംഭരിക്കാറുണ്ട്.  ലിഫ്റ്റിറിഗേഷൻ കനാലിൽ നിന്ന് വെള്ളം  ഉപയോഗിക്കുന്നത്. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയിടത്ത്  ഉദ്ഘാടനം നിർവഹിച്ചു. കാഞ്ഞിരമുക്ക് പാടശേഖര സെക്രട്ടറി ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു . പെരുമ്പടപ്പ്   ബ്ലോക്ക് എ ഡി എ വിനയൻ,  മാറഞ്ചേരി കൃഷി ഓഫീസർ മഞ്ജു,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബൾക്കിസ് തൈപ്പറമ്പിൽ, മെമ്പർമാരായ  റെജുല ആലുങ്കൽ, ഹിളർ കാഞ്ഞിരമുക്ക്, ബ്ലോക്ക് മെമ്പർ ഷിഹാബ്  എന്നിവർ ആശംസ അർപ്പിച്ചു .     പാടശേഖര ജോയിൻ സെക്രട്ടറി കോമളം സ്വാഗതവും വിനീത്  നന്ദിയും പറഞ്ഞു. കൃഷി രീതികൾ പുതുതലമുറക്ക് പകർന്നു നൽകുന്നതിന്റെ    ഭാഗമായി മാറഞ്ചേരി സ്കൂളിലെ  എൻഎസ്എസ് വിദ്യാർത്ഥിളും കാഞ്ഞിരമുക്ക് പിഎന്‍ യുപി സ്കൂളിലെ വിദ്യാർഥികളും  നടീൽ ഉത്സവത്തിന്റെ ഭാഗമായി. ഉച്ചവരെ ഞാറ് നട്ടും പാട്ടുംപാടിയും  കൃഷിയിടങ്ങളിൽ ചെലവഴിച്ചു .

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments