Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സംസ്ഥാനത്തെ ആദ്യ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ പൊന്നാനിയിൽ



സംസ്ഥാനത്തെ ആദ്യ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ പൊന്നാനിയിൽ

നവംബർ 25ന് മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും

പൊന്നാനി: സംസ്ഥാനത്തെ ആദ്യത്തെ ഹെൽത്ത് ആൻഡ് വെൽനെസ് പൊന്നാനി നഗരസഭയിൽ പ്രവർത്തനമാരംഭിക്കുന്നു. സെന്റ്റിന്റെ ഉദ്ഘാടനം നവംബർ 25ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജ് നിർവഹിക്കും. നഗരസഭയുടെ ഉടമസ്ഥതയിൽ കടവനാട് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് കൗൺസിൽ അംഗീകാരമായി. കേന്ദ്ര സർക്കാരിന്റെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപയോഗി ച്ച് നഗര പ്രദേശങ്ങളിൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ തുടങ്ങുന്നതിന് നിർദേശമുണ്ട്. സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് സെന്റർ തുടങ്ങുന്നത്. ഇതിലെ ആദ്യസെന്ററിന്റെ പ്രവർത്തനമാണ് പൊന്നാനിയിൽ തുടക്കമാകുന്നത്. ടെലി മെഡിസിൻ അടക്കമുള്ള ചികിത്സാ സംവിധാ നങ്ങളോടെയാണ് സെന്റർ പ്രവർത്തിക്കുക. സെന്ററിലേക്ക് ആവശ്യമായ ഒരു ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ), ക്ലീനിങ് സ്റ്റാഫ് എന്നിവരെ നഗരസഭ നിയമിക്കും. 

ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നഗരസഭാ കൗൺസിൽ അംഗീകാരം നൽകി. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. യോഗത്തിൽ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ എം.ആബിദ,രജീഷ് ഊപ്പാല, ഷീനാസുദേശൻ, ഒ. ഷംസു, ടി.മുഹമ്മദ് ബഷീർ, നഗരസഭാ സെക്രട്ടറി എസ്.സജിൻ തുടങ്ങിയവർ സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments