Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് പഞ്ചായത്തിലെ പഴഞ്ചിറ കോള്‍ പടവ് സന്ദര്‍ശിച്ച് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി


പെരുമ്പടപ്പ് പഞ്ചായത്തിലെ പഴഞ്ചിറ കോള്‍ പടവ് സന്ദര്‍ശിച്ച് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി

പൊന്നാനി കോള്‍ പാടത്ത് പൂര്‍ണമായും സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കും. കൃഷിയില്‍നിന്നും വൈദ്യുതിയില്‍ നിന്നും ഒരേ സമയം വരുമാനം ഉറപ്പാക്കുന്ന തരത്തില്‍ പൊന്നാനി കോള്‍ മേഖലയില്‍ സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച് കര്‍ഷകര്‍ക്ക് ലാഭമൊരുക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. നേരത്തെ വ്യക്തികള്‍ക്ക് മാത്രമായി സര്‍ക്കാര്‍ അനുവദിച്ചിരുന്ന പദ്ധതി കോള്‍ പടവ് കമ്മറ്റികള്‍ക്ക് കീഴില്‍ ആരംഭിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. സംസ്ഥാനത്ത്  ആദ്യഘട്ടത്തില്‍ മൂന്ന് ലക്ഷം കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. തുടര്‍ന്ന് അഞ്ച് ലക്ഷം കര്‍ഷര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. അറുപത് ശതമാനം സബ്‌സിഡി നിരക്കിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുക. കാര്‍ഷിക വിളകളില്‍ നിന്നുള്ള വരുമാനം മോശമായാലും വൈദ്യുതി ഉല്‍പാദനം കൊണ്ട് കുറവ് നികത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് പദ്ധതിക്ക് പിന്നില്‍. കൃഷിയിടത്തിലെ പല ഭാഗങ്ങളില്‍ സോളാര്‍പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം.ഇത് ഉപയോഗിച്ചു കൊണ്ട് കൃഷിയിടത്തിലെ ജലസേചന പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാം. സോളാര്‍ വൈദ്യുതി കൃഷിയിടത്തിലെ ആവശ്യം കഴിഞ്ഞു ബാക്കി വരുന്നത് കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് കൈമാറും. യൂണിറ്റിന് 3.90 രൂപയാണ് ഇതിനു ലഭിക്കുക. സൗരോര്‍ജത്തില്‍ നിന്നും പൊന്നാനി കോള്‍ മേഖലയിലാകെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ വലിയ ലാഭമാണ് ഉണ്ടാവുകയെന്നും കോള്‍ സന്ദര്‍ശിച്ച് മന്ത്രി പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments