പൊന്നാനിയിലെ തൃക്കാവ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 1 കോടി രൂപ വകയിരുത്തി നിർമ്മിച്ച ലാബ് കോംപ്ലക്സിന്റെ ഉദ്ഘാടനം ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവ്വഹിച്ചു . എം.എൽ.എ. പി. നന്ദകുമാർ അധ്യക്ഷനായിരുന്നു.
പ്രീപ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള പൊന്നാനി നഗരസഭ പരിധിയിലെ
ഏക സർക്കാർ സ്‌കൂളാണ്തൃ ക്കാവ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ . സർക്കാർ സ്‌കൂളുകളിലെ ഭൗതിക സാഹചര്യം വർദ്ധിപ്പിക്കാനും ഗുണമേൻമയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും വേണ്ടി മികച്ച പിന്തുണയാണ് സംസ്ഥാന
സർക്കാർ നൽകി കൊണ്ടിരിക്കുന്നത് .
പൊന്നാനി നഗരസഭ ചെയർമാൻ, ശിവദാസ് ആറ്റുപുറത്ത്, വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, നഗരസഭ സ്റ്റാൻഡിംഗ് ചെയർമാൻമാരായ
ടി. മുഹമ്മദ് ബഷീർ , ഷീന സുദേശൻ, ആബിദ , രജീഷ് ഊപ്പാല ,
പി.ടി.എ പ്രസിഡന്റ് കെ.വി ബാബു , വാർഡ് കൗൺസിലർ ഷബ്‌ന ആസ്മി ,
എ.ഇ.ഒ ഷോജ ടി.എസ് , പി.ഡബ്ലി.യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ്
എഞ്ചിനീയർ ഗോപൻ മുകുളത്ത്, പ്രിൻസിപ്പൾ നസീറ ടീച്ചർ , സ്കൂൾ ഹെഡ്മിസ്ട്രസ് ബദറുന്നീസ ടീച്ചർ എന്നിവർ സംസാരിച്ചു .
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments