Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സ്വാഗതസംഘയോഗം ചേർന്നു


വെളിയങ്കോട് ഗ്രാമപഞ്ചായത്ത്  ഭിന്നശേഷി കലോത്സവം നടത്തുന്നതിന് വേണ്ടിയുള്ള സ്വാഗതസംഘയോഗം ചേർന്നു .  പഞ്ചായത്ത് കോൺഫറൻസ് ചേർന്ന യോഗം പ്രസിഡന്റ് ഷംസു കല്ലാട്ടേൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു .  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത് , സെയ്തു പുഴക്കര  ,  എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ കെ രാജൻ  സ്വാഗതവും മെമ്പർ  ഹുസൈൻ പാടത്തക്കായിൽ നന്ദിയും പറഞ്ഞു . 

2022-23 വാർഷിക പദ്ധതി പ്രകാരമാണ്  ഭിന്നശേഷി കലോത്സവം നടക്കുന്നത്. ഭിന്നശേഷി കലോത്സവത്തിൻ്റെ  സ്വാഗതസംഘം ചെയർമാനായി പ്രസിഡന്റ് ഷംസു കല്ലാട്ടേൽ , ജനറൽ കൺവീനർ  പഞ്ചായത്ത് സെക്രട്ടറി  കെ കെ രാജൻ ,  ഗ്രാമ പഞ്ചായത്ത് സ്റ്റിയറിംഗ്  കമ്മിറ്റി അംഗങ്ങൾ  , രാഷ്ട്രീയ പാർട്ടി  പ്രതിനിധികൾ  വൈസ് പ്രസിഡൻ്റ് മാരായും , മറ്റ് മെമ്പർമാർ കൺവീനർമാരായും  പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ ഐ സി ഡി എസ്   സൂപ്പർവൈസർ അംബിക , ജനറൽ കൺവീനറായി  ജലീൽ കിടത്തേൽ  എന്നിവരെ തിരഞ്ഞെടുത്തു . പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻമാരായും , കൺവീനറായും  , കനിവ് എരമംഗലം, നോബിൾ പാലിയേറ്റീവ് , പരിവാർ വീൽചെയർ  സംഘടനകളുടെയും  ഭാരവാഹികളെ  ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു .

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments