വെളിയങ്കോട് പഞ്ചായത്തിൽ സൗജന്യ തയ്യൽ പരിശീലനത്തിന് തുടക്കമായി
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ ജൻ ശിക്ഷൺ സൻസ്ഥാൻ മലപ്പുറം നടപ്പിലാക്കുന്ന സൗജന്യ തയ്യൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു നിർവഹിച്ചു . വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ നിന്നും തെരഞ്ഞെടുത്ത ഇരുപത് തൊഴിൽ രഹിതരായ യുവതികൾക്കാണ് നാലു മാസത്തെ പരിശീലനം നൽകുന്നത് . വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ മുഖ്യ പ്രഭാഷണം നടത്തി .
ജെ . എസ് . എസ് . കോ -
ഓർഡിനേറ്റർ അംജിത് പദ്ധതി വിശദീകരിച്ചു . ആരോഗ്യ - വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , ബ്ലോക്ക് മെമ്പർ
പി. റംഷാദ് , പഞ്ചായത്ത് അംഗങ്ങളായ റസ്ലത്ത് സെക്കീർ , സബിത പുന്നക്കൽ , ഹസീന ഹിദായത്ത് , ട്രൈയിനർ രജനി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു . രണ്ട് ഗ്രൂപ്പുകൾക്ക് നേരത്തെ ജെ . എസ് . എസ് . പരിശീലനം നല്കിയിരുന്നു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments