തൃശൂർ സിറ്റി പോലീസ് കൺട്രോൾ റൂമിൽ സജ്ജീകരിച്ചിട്ടുള്ള സിസിടിവി നിരീക്ഷണ സംവിധാനം മാതൃകാപരമാണെന്നും, ഇത് സംസ്ഥാന വ്യാപകമായി നടപ്പാക്കാനുദ്ദേശിക്കുന്നതായും സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. തദ്ദേശ സ്വയംഭരണ സ്ഥാപനമായ തൃശൂർ കോർപ്പറേഷനും, ജില്ലാ പോലീസും, വ്യാപാരികളും, കേബിൾ ടിവി ഓപ്പറേറ്റർമാരും ഒത്തുചേർന്നാണ് തൃശൂർ നഗരത്തിൽ സിസിടിവി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് അനുകരണീയ മാതൃകയാണ്. കുറ്റകൃത്യങ്ങൾ തടയുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും സിസിടിവി നിരീക്ഷണ സംവിധാനം വളരെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും, ഇത് നടപ്പിലാക്കിയ തൃശൂർ സിറ്റി പോലീസിനെ പ്രത്യേകം അഭിനന്ദിക്കുന്നതായും ഡി.ജി.പി. പറഞ്ഞു. ക്യാമറ നിരീക്ഷണ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സിവിൽ പോലീസ് ഓഫീസർമാരായ രജത് സി. സുരേഷ്, ഒ. ആർ. അഖിൽ, ഐ. ആർ. അതുൽ ശങ്കർ, ജിതിൻ രാജ്, പി. ജിതിൻ, പി.എം. അഭിബിലായ് എന്നിവരുടെ പ്രവർത്തന മികവ് പരിഗണിച്ച് സംസ്ഥാന പോലീസ് മേധാവി അവരെ പ്രശംസാ പത്രം നൽകി ആദരിച്ചു.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ വെച്ച് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുമായി ഡിജിപി ആശയവിനിമയം നടത്തി. ക്രമസമാധാന ചുമതലയുള്ള അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് എം. ആർ. അജിത് കുമാർ, ഉത്തരമേഖല ഐ.ജി. യുടെ അധിക ചുമതല വഹിക്കുന്ന കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ. അക്ബർ, തൃശൂർ മേഖല ഡി.ഐ.ജി യുടെ അധിക ചുമതലയുള്ള എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത എന്നിവരും സന്നിഹിതരായിരുന്നു. തൃശൂർ സിറ്റി പോലീസ് ജില്ലയിലെ ക്രമസമാധാനം, പോലീസ് നവീകരണം, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ച് സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യ വിശദീകരിച്ചു.
പോലീസുദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടേയും ക്ഷേമപ്രവർത്തനങ്ങളിൽ തൃശൂർ സിറ്റി പോലീസ് മികവ് പ്രകടിപ്പിക്കുന്നു: സംസ്ഥാന പോലീസ് മേധാവി.
തൃശൂർ സിറ്റി പോലീസ് നടപ്പിലാക്കിയ സെന്റർ ഫോർ എംപ്ലോയീ എൻഹാൻസ് മെന്റ് & ഡെവലപ്മെന്റ് (സിഇ ഇ ഡി ) സംവിധാനം പോലീസുദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടേയും ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതായും ഇത് മാതൃകാപരമാണെന്നും സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആന്റ് ഇന്റസ്ട്രീസ് (എഫ് ഐ സി സി ഐ ) ഏർപ്പെടുത്തിയ ദേശീയ സ്മാർട്ട് പോലീസിങ്ങ് അവാർഡ് കരസ്ഥമാക്കിയ പദ്ധതിയാണിത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments