സി.പി.മമ്മിക്കുട്ടി മാസ്റ്റർ അനുസ്മരണവുംഏ കെ എസ് ടി യു എൻഡോവ്മെൻ്റ് വിതരണവും നടന്നു
എരമംഗലം: കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും അധ്യാപകനും പൊതു പ്രവർത്തകനുമായിരുന്ന സ: സി.പി. മമ്മിക്കുട്ടി മാസ്റ്ററുടെ സ്മരണാർത്ഥം കുടുംബാംഗങ്ങളുടെ സഹകരണത്തോടെ ഏ കെ എസ് ടി .യു പൊന്നാനി സബ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മികച്ച യുപി സ്കൂൾ ലൈബ്രറിക്കുള്ള 5000 രൂപയുടെ പ്രഭാത് ബുക്സ് നൽകുന്ന പുസ്തകങ്ങൾ സി എംഎം യു പി സ്കൂളിന് സമ്മാനിച്ചു.
സി.പി.ഐ മലപ്പുറം ജില്ല സെക്രട്ടറിയും മുൻ ഏ.കെ.എസ്.ടി.യു നേതാവുമായിരുന്ന പി - കെ. കൃഷ്ണദാസ് മാസ്റ്റർ ഉത്ഘാടനം ചെയ്തു.
ഏ.കെ. എസ്. ടി. യു സംസ്ഥാന സെക്രട്ടറി എം.വിനോദ് അനുസ്മരണ പ്രഭാഷണം നടത്തി.
പ്രധാനധ്യാപകൻ കെ. നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് പ്രഗീലേഷ് ശോഭ അധ്യക്ഷത വഹിച്ചു.
വെളിയംങ്കോട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ൻ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സെയ്തുപുഴക്കര, വാർഡംഗം ഷീജ സുരേഷ്, ജില്ലാ ട്രഷറർ ശ്രീകാന്ത് വി.കെ, ഉപജില്ലാ സെക്രട്ടറി ഡിറ്റോ ഡെന്നി ടി എന്നിവർ പ്രസംഗിച്ചു.
എസ് ആർ ജി കൺവീനർ ഹേമന്ദ് മോഹൻ നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments