Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കെ.പി.എസ്.ടി.എ സമര പ്രചരണ വാഹനജാഥ സമാപിച്ചു





കെ.പി.എസ്.ടി.എ സമര പ്രചരണ വാഹനജാഥ സമാപിച്ചു 

പൊന്നാനി: കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി നടത്തിയ നയിച്ച സമര വിളംബര വാഹനജാഥ പൊന്നാനിയിൽ സമാപിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 19ന് വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് നടത്തുന്ന മാർച്ചിന്റെ പ്രചരണാർത്ഥമാണ് ജില്ലയിലുള്ള നീളം രണ്ടുദിവസങ്ങളിലായി പ്രചരണ ജാഥ സംഘടിപ്പിച്ചത്.

പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ നടന്ന സമാപനം സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ.എൽ ഷാജു ഉദ്ഘാടനം ചെയ്തു. എം പ്രജിത് കുമാർ അധ്യക്ഷനായി. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്‌ കെ. അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി. ജാഥ ക്യാപ്റ്റൻ സി.പി മോഹനൻ മറുപടി പ്രസംഗം നടത്തി.

മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരം നൽകുക, ഹെഡ്മാസ്റ്റർമാർക്ക് തസ്തികയും സ്കെയിലും അനുവദിക്കുക, ഡി.എ കുടിശ്ശിക ഉടൻ അനുവദിക്കുക,
പ്രീ പ്രൈമറി അധ്യാപകരോടുള്ള അവഗണന അവസാനിപ്പിക്കുക,
പങ്കാളിത്ത പെൻഷൻ നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് 19 ന് നിരുവനന്തപുരത്ത് സെക്രരട്ടേറിയേറ്റ് മുതൽ വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് സമരം നടത്തുന്നത്.

സംസ്ഥാന സെക്രട്ടറി കെ. സുരേഷ്, ഉണ്ണികൃഷ്ണൻ പൊന്നാനി, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ടി.കെ സതീശൻ, മെഹബൂബ്, കൃഷ്ണകുമാർ, ജില്ലാ സെക്രട്ടറി ഉമേഷ്കുമാർ, കോർഡിനേറ്റർ കെ മനോജ്‌കുമാർ, പ്രശാന്ത്, എം.കെ.എം അബ്‌ദുൾ ഫൈസൽ, ജോസഫ്, മുഹമ്മദ്, ദിപു ജോൺ, ടി.വി നൂറുൽ അമീൻ, ഹനീഫ, വി പ്രദീപ് കുമാർ, കെ.എം ജയനാരായണൻ, സുമേഷ് സംബന്ധിച്ചു. 

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments