കലോത്സവത്തിൽ എ പ്ലസ് നേടി ഭക്ഷണശാല
പൊന്നാനി ഉപജില്ലാ കലോത്സവത്തിൽ എ പ്ലസ് നേട്ടവുമായി ഭക്ഷണ കമ്മിറ്റി. നാല് ദിവസവും നിറവിഭവങ്ങളുമായി മത്സരാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും മനസ്സും വയറും ഒരുപോലെ നിറച്ച് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് കെ പി എസ് ടി എ സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഫുഡ് കമ്മിറ്റി.
എൻഎസ്എസ്, സ്റ്റുഡൻറ് പോലീസ്, ജെ ആർ സി അംഗങ്ങൾ, ബി എഡ് കോളേജ് വിദ്യാർത്ഥികൾ എന്നിവരുടെ കൂടി സഹകരണത്തോടെ ബി ഇ എം യു പി സ്കൂളിലെ നാല് മുറികളിലായി വളരെ ശാസ്ത്രീയമായാണ് ഭക്ഷണം വിളമ്പി നൽകിയത് മാലിന്യങ്ങൾ പരമാവധി കുറക്കുന്നതിന് സ്റ്റീൽ പ്ലേറ്റുകളും ക്ലാസ്സുകളും ഉപയോഗിക്കുന്നതിന് വെളിയങ്കോട് പഞ്ചായത്തിലെ ഹരിതസേന അംഗങ്ങളും രംഗത്തെത്തി
കൺവീനർ വി പ്രദീപ് കുമാർ, ടി.കെ സതീശൻ, എം.കെ.എം അബ്ദുൽ ഫൈസൽ, ദിപു ജോൺ, എം പ്രജിത് കുമാർ, പി ശ്രീദേവി,കെ.എം ജയനാരായണൻ, കെ ജയപ്രകാശൻ, ടി.വി നൂറുൽ അമീൻ, ടി.എ ഡേവിഡ്, സി.കെ റഫീഖ്, സ്റ്റോജിൻ സെബാസ്റ്റ്യൻ, സുമേഷ്, ബൈജു, മോഹൻദാസ്, സി.പി അബ്ദുൽ ഹമീദ്, മുസ്തഫ, ഷബ്ന ആസ്മി ഗീവർഗീസ്, കൃഷ്ണകുമാർ തുടങ്ങിയവർ നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments