"വിജയാരവം" കെ എസ് യു -എം എസ് എഫ് മുന്നണിപ്പോരാളികൾക്ക് സ്വീകരണം നൽകി.
പൊന്നാനി: പൊന്നാനി നിയോജക മണ്ഡലത്തിലെ കലാലയങ്ങളിൽ യൂണിയൻ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം കരസ്ഥമാക്കിയ കെ എസ് യു -എം എസ് എഫ് മുന്നണിപ്പോരാളികൾക്ക് പൊന്നാനി - വെളിയംങ്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ മാറഞ്ചേരിയിൽ വെച്ച് സ്വീകരണം നൽകി.യൂ ഡി എഫ് ജില്ല ചെയർമാൻ പി ടി അജയ് മോഹൻ സ്വീകരണ യോഗം ഉദ്ഘാടനം നിർവ്വഹിച്ചു, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റിയാസ് മുക്കോളി മുഖ്യ പ്രഭാഷണം നടത്തി, വെളിയംങ്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അനന്തകൃഷ്ണൻ മാസ്റ്റർ സ്വാഗതവും പൊന്നാനി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മുസ്തഫ വടമുക്ക് അദ്ധ്യക്ഷതയും വഹിച്ചു, കെ പി സി സി അംഗം അഡ്വ: എ എം രോഹിത് , സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ്, കെ എസ് യു ജില്ല സെക്രട്ടറി ടി ശ്രീജിത്ത് മാറഞ്ചേരി,ഹക്കിം പെരുമുക്ക്, ഇഴവത്തിരുത്തി മണ്ഡലം പ്രസിഡൻ്റ് നബീൽ നൈതല്ലൂർ, നിയോജകമണ്ഡലം പ്രസിഡൻ്റ് വിനു എരമംഗലം, റാഷിദ് പുതുപൊന്നാനി തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments