ഗുരുവായൂർ സീവേജ് കണക്ഷൻ ലഭിക്കുന്നത് സംബന്ധിച്ച പരാതി പരിഹരിക്കുന്നതിനായി ഗുരുവായൂർ മുനിസിപ്പാലിറ്റി, വാട്ടർ അതോറിറ്റി, പിഡബ്ല്യുഡി, ദേവസ്വം എന്നിവരുടെ കമ്മിറ്റി രൂപീകരിക്കുന്നതിന് നവം. 17ന് ആദ്യ സിറ്റിങ്ങ് സംഘടിപ്പിക്കും. ഗുരുവായൂർ അഴുക്കുചാൽ പദ്ധതിയുടെ പുരോഗതിയുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം.
ഗുരുവായൂർ സീവേജ് പദ്ധതി കമീഷൻ ചെയ്ത് പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ ഗുരുവായൂർ സീവേജിന് പ്രത്യേക സെക്ഷൻ ഓഫീസ് അനുവദിക്കുന്നതിന് സർക്കാരിനോടാവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. കൂടാതെ നിലവിൽ ഗുരുവായൂരിലെ വാട്ടർ അതോറിറ്റിയിലെ ഒഴിവുകൾ നികത്തുന്നതിന് ചീഫ് എൻജിനീയർക്ക് നിർദ്ദേശം നൽകി.
സീവേജ് പൈപ്പുകളിലെ ബ്ലോക്ക് ഒഴിവാക്കന്നതിനായി ആധുനിക മെഷിൻ വാങ്ങുന്നതിന് നടപടികൾ പൂർത്തിയാക്കിയതായി കേരള വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ യോഗത്തെ അറിയിച്ചു. ഇതുപ്രകാരം മെഷിൻ ഇൻസ്റ്റാൾ ചെയ്യുന്നതുവരെ മാന്വവലായി എല്ലാ ആഴ്ചകളിലും തൊഴിലാളികളെ കൊണ്ട് ക്ലീനിങ് നടപടി സ്വീകരിക്കാൻ വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകി.
അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട് യോഗം വിശദമായി ചർച്ച ചെയ്തു. കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നത് അടിയന്തരമായി പൂർത്തീകരിക്കാൻ എംഎൽഎ വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർക്ക് നിർദേശം നൽകി. മാർച്ച് 31 ന് മുമ്പ് അമൃത് പദ്ധതി അവസാനിപ്പിക്കേണ്ടതിനാൽ ഇക്കാര്യത്തിൽ യാതൊരു തരത്തിലുള്ള കാലതാമസവും വരുത്തരുതെന്നും എംഎൽഎ നിർദ്ദേശിച്ചു. അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട് റോഡ് വെട്ടിപ്പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പൊതുമരാമത്ത് വകുപ്പുമായി ചർച്ച ചെയ്ത് അടിയന്തരമായി പരിഹരിക്കണമെന്നും നിർദ്ദേശം നൽകി.
ഗുരുവായൂർ നഗരസഭ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് , വൈസ് ചെയർമാൻ അനിഷ്മ ഷനോജ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എം എസ് മനോജ്,കേരള വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ ടി എസ് സുധി , ഗുരുവായൂർ ദേവസ്വം ചീഫ് എൻജിനീയർ എം വി രാജൻ ,തൃശ്ശൂർ പി എച്ച് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഇ എൻ സുരേന്ദ്രൻ ,സീവറേജ് സർക്കിൾ എക്സിക്യൂട്ടീവ് എൻജിനീയർ ഷൈജു പി തടത്തിൽ,ഗുരുവായൂർ പി എച്ച് സെക്ഷൻഅസിസ്റ്റൻറ് എഞ്ചിനീയർ സന്ധ്യ കെപി, ചാവക്കാട് പിഡബ്ല്യുഡി (റോഡ്)കെ പി മാലിനി , ഒരായിരം നഗരസഭാ സെക്രട്ടറി ബീന എസ് കുമാർ വാട്ടർ അതോറിറ്റി,പിഡബ്ല്യുഡി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments