Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അയിരൂർ ആത്മീയ മജ്‌ലിസിന്റെ വാര്‍ഷികം നവംബർ 15,16,17 തിയ്യതികളില്‍


അയിരൂർ ആത്മീയ മജ്‌ലിസിന്റെ വാര്‍ഷികം  നവംബർ 15,16,17 തിയ്യതികളില്‍ 

അയിരൂർ മഹല്ല് ജുമുഅത്ത് പള്ളിയിൽ മഹല്ല് നിവാസികളുടെ ആത്മീയ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് പതിനാല് വർഷം മുമ്പ് ആരംഭിച്ച ആത്മീയ മജ്‌ലിസിന്റെ വാർഷിക പരിപാടി നവംബർ 15,16,17 ചൊവ്വ, ബുധൻ,വ്യാഴം എന്നീ ദിവസങ്ങളിൽ നടക്കും. 

എല്ലാ മാസവും പള്ളിയിൽ വെച്ച് നടക്കുന്ന ആത്മീയ സംഗമത്തിൽ മഹല്ല് പരിധിയിലെ ധാരാളം മുസ്ലിം സഹോദര സഹോദരിമാർ സംബന്ധിക്കാറുണ്ട്. വാർഷിക പരിപാടിയുടെ ഭാഗമായി 15, 16 തീയ്യതികളിൽ  കേരളത്തിലെ അറിയപ്പെട്ട പ്രമുഖ പ്രഭാഷകരായ അബ്ദുൽ ജലീൽ റഹ്മാനി വാണിയന്നൂർ, പേരോട് അബ്ദുറഹ്മാൻ സഖാഫി തുടങ്ങിയവർ പ്രഭാഷണം നടത്തും.

 പതിനേഴാം തീയ്യതി നടക്കുന്ന സമാപന സംഗമത്തിൽ സമസ്ത കേന്ദ്ര മുശാവറ മെമ്പർ ബഹുമാനപ്പെട്ട ഇസ്മായിൽ മുസ്ലിയാർ ചെറുവല്ലൂർ ഉൾപ്പെടെയുള്ള പണ്ഡിത മഹത്തുക്കൾ സംബന്ധിക്കും .അതോടൊപ്പം മഹല്ല് കമ്മിറ്റിയുടെ പുതുതായി നിർമ്മിക്കപ്പെട്ട ഓഫീസ് ഉദ്ഘാടനവും ഇതോടൊപ്പം നടക്കുന്നുണ്ട്. പതിനേഴാം തീയ്യതി മഗ്‌രിബ് നിസ്കാര ശേഷം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഓഫീസ് ഉദ്ഘാടനം നിർവഹിക്കും. മഹല്ലിന്റെ ഔദ്ദ്യോഗിക കൃത്യ നിർവ്വഹണം സുതാര്യമാക്കുക,സാന്ത്വന ജീവ കാര്യണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുക, മഹല്ല് നിവാസികളിൽ ഇസ്ലാമിക സാംസ്കാരിക ദിശാബോധം നൽകുക, മത ഭൗതിക വൈജ്ഞാനിക രംഗത്ത് മുന്നേറ്റം സാധ്യമാക്കുക തുടങ്ങി ബൃഹത്തായ പദ്ധതികൾ മുന്നിൽ കണ്ടു കൊണ്ടാണ് ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ ഓഫീസ് സജ്ജീകരിക്കപ്പെടുന്നത്.

മാറഞ്ചേരിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ മഹല്ല് ഖത്തീബ് അബ്ദു സലാം സഅദി, മഹല്ല് ജനറൽ സെക്രട്ടറി ഒ.ക്കെ മുഹമ്മദ്, പ്രസിഡന്റ് അഷ്റഫ് കല്ലേപറമ്പിൽ,  ട്രഷറർ കെ.പി കുഞ്ഞു ഹാജി എന്നിവർ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments