എല്ലാ ആഴ്ചയിലും ഒരുദിവസം താലൂക്കുതലത്തിൽ അദാലത്ത് നടത്തുന്നതിന് ജില്ലാകളക്ടർമാരുടെ യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ എല്ലാ വ്യാഴാഴ്ചയും ഒരു താലൂക്കിൽ 'ജനസമക്ഷം 2022" പരാതിപരിഹാര അദാലത്ത് നടത്തും. ആദ്യത്തെ അദാലത്ത് നവം. 10ന് (വ്യാഴാഴ്ച) രാവിലെ 10.30 മുതൽ 1 മണിവരെ കുന്നംകുളം ബഥനി സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ (തൃശ്ശൂർ റോഡ്, കുന്നംകുളം) നടക്കും.
പരാതിപരിഹാരഅദാലത്തിൽ റവന്യൂ, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, സിവിൽ സപ്ലൈസ്, ആരോഗ്യം , സാമൂഹ്യനീതി, വനിത ശിശുവികസനം, പൊതുമരാമത്ത് വകുപ്പ് (റോഡ്സ് വിഭാഗം) ലൈഫ് മിഷൻ എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കും. ഭൂമിയുടെ തരംമാറ്റുന്നതിനുള്ള അപേക്ഷകളും റേഷൻ കാർഡ് ബിപിഎൽ ആക്കുന്നതിനുള്ള അപേക്ഷകളും ഓൺലൈനായി മാത്രം സ്വീകരിക്കുന്നതിനാൽ അദാലത്തിൽ സ്വീകരിക്കുന്നതല്ല. അദാലത്തുദിവസം കുന്നംകുളം താലൂക്കിലുള്ളവർക്ക് കുന്നംകുളം ബഥനി സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഹാജരായി ജില്ലാകളക്ടർ മുമ്പാകെ അപേക്ഷ സമർപ്പിക്കാം.
ജില്ലയിലെ ഏഴ് താലൂക്കുകളിലും ഒരുതവണ അദാലത്ത് നടത്തികഴിഞ്ഞാൽ വീണ്ടും പഴയക്രമത്തിൽ തന്നെ താലൂക്കുകളിൽ അദാലത്ത് നടത്തും. ഓരോ താലൂക്കിലും ആദ്യത്തെ അദാലത്തിൽ ലഭിച്ച അപേക്ഷകൾ രണ്ടാമത്തെ അദാലത്തിനു മുമ്പായി നിർബന്ധമായും തീർപ്പാക്കി അപേക്ഷകനു നൽകിയ മറുപടി/റിപ്പോർട്ട് സഹിതം രണ്ടാമത്തെ അദാലത്ത് ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഹാജരാകണം.
ജനസമക്ഷം 2022 താലൂക്കുതലപരാതിപരിഹാര അദാലത്തിൽ ലഭിക്കുന്ന അപേക്ഷകൾക്ക് പ്രഥമപരിഗണന നൽകി സത്വരനടപടി സ്വീകരിച്ച് സാധ്യമായ പരിഹാരം കാണാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments