Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

CPIM നേതൃത്വത്തിൽ വെളിയംകോട് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു


CPIM നേതൃത്വത്തിൽ വെളിയംകോട് പഞ്ചായത്ത് സെക്രട്ടറിയെ  ഉപരോധിച്ചു.


വെളിയംകോട് പഞ്ചായത്തിലെ 12-ാം വാർഡിലെ ഗ്രാമം ശിവ ക്ഷേത്രം
റോഡിന്റെ റിപ്പയറിന് ഫണ്ട് അനുവദിച്ച് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിട്ടും പ്രവൃത്തി ആരംഭിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കരാറുകാരന്റേയും
ഒത്താശ ചെയ്യുന്ന പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റേയും നടപടിയിൽ പ്രതിഷേധിച്ചും നിർമാണം ഉടൻ ആരംഭിക്കാൻ ആവിശ്യപ്പെട്ടുകൊണ്ടും CPIM നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ  ഉപരോധിച്ചു.


വാർഡ് മെമ്പർ P പ്രിയ, T ഗിരിവാസൻ , കുമാരൻ കളത്തിൽ, P അശോകൻ ,വിജയൻ ഹരിദാസൻ CP അഭിലാഷ്, മഞ്ചേഷ് ദാസ് ,സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

എന്നാൽ കഴിഞ്ഞ ഭരണസമിതി അനുവദിച്ച തുകയിൽ പ്രവർത്തി ഏറ്റെടുക്കാൻ തയ്യാറാവാത്തതിനാലും മതിയായ തുക അനുവദിച്ചിട്ടില്ല എന്ന് പുതിയ ഭരണസമിതി മനസ്സിലാക്കിയ സാഹചര്യത്തിൽ കൂടുതൽ തുക അനുവദിച്ചിട്ടുണ്ടെന്നും പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടയിൽ ഷംസു പറഞ്ഞു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments