വിജയപ്രതീക്ഷയോടെ എം.കെ സക്കീർ; കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തി
നിയമസഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എം.കെ സക്കീർ തന്റെ വോട്ടവകാശം വിനിയോഗിച്ചു. ഇന്ന് രാവിലെ 9 മണിയോടെ പെരുമ്പടപ്പ് ഇല്ലത്ത് താഴം മദ്രസ്സയിലെ പോളിംഗ് ബൂത്തിൽ എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
കുടുംബസമേതമാണ് സ്ഥാനാർത്ഥി വോട്ട് ചെയ്യാനായി എത്തിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം വലിയ വിജയപ്രതീക്ഷ പങ്കുവെച്ചു. മണ്ഡലത്തിലെ വികസനത്തുടർച്ചയ്ക്കായി ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
രാവിലെ മുതൽ തന്നെ മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ വോട്ടർമാരുടെ സജീവമായ തിരക്കാണ് അനുഭവപ്പെടുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments