എരമംഗലത്ത് വോട്ട് രേഖപ്പെടുത്തി പി ടി അജയ് മോഹൻ; കുന്നംകുളത്ത് മാറ്റത്തിന്റെ കാറ്റെന്ന് യുഡിഎഫ് സ്ഥാനാർത്ഥി
കുന്നംകുളം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അജയ് മോഹൻ ഇന്ന് രാവിലെ തന്റെ സ്വന്തം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്ത ശേഷം അദ്ദേഹം കുന്നംകുളത്തെ വിവിധ പോളിംഗ് സ്റ്റേഷനുകൾ സന്ദർശിക്കാൻ യാത്ര തിരിച്ചു. ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിൽ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പത്തു വർഷത്തെ ഇടതുപക്ഷ ഭരണത്തിൽ കേരളത്തിലെ ജനങ്ങൾ മടുത്തിരിക്കുകയാണെന്നും ആ വികാരം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയവും കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉൾപ്പെടെയുള്ള വിവാദങ്ങളും ജനങ്ങൾ ചർച്ച ചെയ്യുമെന്നും യുഡിഎഫിന് അനുകൂലമായ ഒരു തരംഗം സംസ്ഥാനത്തുണ്ടെന്നും അജയ് മോഹൻ കൂട്ടിച്ചേർത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments