Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നിയമസഭാ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍, നിരോധനാജ്ഞ



നിയമസഭാ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍, നിരോധനാജ്ഞ

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലപ്പുറം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ഉത്തരവിട്ടു. ഭാരതീയ നാഗരിക സുരക്ഷാ സംഹിത സെക്ഷന്‍ 163 പ്രകാരം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

സ്വതന്ത്രവും നീതിപൂര്‍വ്വവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായി ഏപ്രില്‍ ഏഴിന് വൈകുന്നേരം ആറു മുതല്‍ ഏപ്രില്‍ 10-ന് രാവിലെ ആറു വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സമയത്ത് പരസ്യപ്രചാരണം നിരോധിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ സംഘം ചേരലുകള്‍, പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്. വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരും പ്രചാരണ പ്രവര്‍ത്തകരും മണ്ഡലത്തില്‍ തുടരാന്‍ പാടില്ല. വാഹനങ്ങളില്‍ ഘടിപ്പിച്ചതോ അല്ലാതെയോ ഉള്ള യാതൊരുവിധ ലൗഡ്സ്പീക്കറുകളും ഈ കാലയളവില്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. 

വോട്ടെടുപ്പിനെ സ്വാധീനിക്കുന്ന തരത്തിലുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങളോ മറ്റ് സര്‍വ്വേകളോ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണമോ സ്ഥാനാര്‍ത്ഥികളുടെ ബൂത്തുകളോ അനുവദിക്കില്ല. 100 മീറ്ററിന് പുറത്ത് ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു ബൂത്ത് മാത്രമേ അനുവദിക്കൂ. നിശ്ചിത ഉദ്യോഗസ്ഥര്‍ക്കൊഴികെ മറ്റാര്‍ക്കും പോളിംഗ് സ്റ്റേഷനുകളില്‍ മൊബൈല്‍ ഫോണ്‍, വയര്‍ലെസ് സെറ്റുകള്‍ എന്നിവ ഉപയോഗിക്കാന്‍ അനുമതിയില്ല. ആയുധങ്ങള്‍ കൈവശം വെക്കുന്നതും നിരോധിച്ചിട്ടുണ്ട്. 

വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് തടസ്സമില്ല. വിവാഹം, മരണം തുടങ്ങിയ സ്വകാര്യ ചടങ്ങുകള്‍ക്കും സിനിമ, വ്യാപാര ആവശ്യങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമല്ല. എന്നാല്‍ ഇത്തരം ഒത്തുചേരലുകള്‍ സമാധാന ലംഘനത്തിന് കാരണമാകരുത്. ക്രമസമാധാന പാലനത്തിനും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 188 പ്രകാരവും മറ്റ് നിയമനടപടികള്‍ പ്രകാരവും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments