Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ്ടു വിജയികൾക്കായി അനുമോദനസദസ്സ് നടത്തി.






വെളിയങ്കോട് ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ്ടു വിജയികൾക്കായി അനുമോദനസദസ്സ് നടത്തി.


 പി.ടി.എ പ്രസിഡൻ്റ് നിഷിൽ മുഹമ്മദിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ സുബൈർ ഉദ്ഘാടനം നിർവഹിക്കുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു.

ആശംസകൾ അർപ്പിച്ച് വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , 
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.അജയൻ,വാർഡ് മെമ്പർ പി.പ്രിയ ,എസ് എം.സി ചെയർമാൻ കെ.ശശി, മുൻ എസ്.എം.സി ചെയർമാൻ ഗിരാവൻ, എസ്.എം.സി മെമ്പർ ഫാറൂഖ് ഹെഡ്മാസ്റ്റർ അനിൽകുമാർ എന്നിവർ സംസാരിച്ചു.

യോഗത്തിൽ 2009-11 ഹ്യുമാനിറ്റീസ് ബാച്ചിലെ വിദ്യാർത്ഥികൾ പ്ലസ് ടു വിജയികൾക്കായി ഉപഹാരം സമർപ്പിക്കുകയും മുൻ അധ്യാപകരായ ഗീവർഗീസ്, ബഹിയ എന്നിവരെ ആദരിക്കുകയും ചെയ്തു.

പ്രിൻസിപ്പാൾ നൂർ മുഹമ്മദ് കെ.ടി സ്വാഗതം പറഞ്ഞ യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ഷുക്കൂർ.കെ നന്ദി പറയുകയും ചെയ്തു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com





Post a Comment

0 Comments