Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പരാതിപ്പെട്ടി സ്ഥാപിക്കാത്ത സ്കൂളുകൾക്കെതിരെ നടപടി




പരാതിപ്പെട്ടി സ്ഥാപിക്കാത്ത സ്കൂളുകൾക്കെതിരെ നടപടി.

നിലവില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം ഇത്തരം വിദ്യാലയങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്.

എല്ലാ തരത്തിലുമുള്ള പരാതികളറിയിക്കാന്‍ സ്‌കൂള്‍ ഓഫീസിനോടുചേര്‍ന്ന് പരാതിപ്പെട്ടി സ്‌ഥാപിക്കാന്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്‌ കേന്ദ്ര- സംസ്‌ഥാന ബാലാവകാശ കമ്മിഷനുകള്‍ നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിട്ടും സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ ഇത് പൂര്‍ണ തോതില്‍ നടപ്പാക്കിയില്ല. അതിന് പിന്നാലെയാണ് ഇപ്പോള്‍ അധികൃതര്‍ നടപടികള്‍ കര്‍ശനമാക്കുന്നത്.

എല്‍പി, യുപി, ഹൈസ്‌കൂളുകള്‍ എന്നിവയ്‌ക്ക്‌ പുറമേ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും പരാതിപ്പെട്ടികള്‍ സ്‌ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. കൂടാതെ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ വികസിപ്പിച്ചെടുത്ത പോക്‌സോ ഓണ്‍ലൈന്‍ ഇ-പരാതിപ്പെട്ടികളുടെ സ്‌ഥിതിയും ഇതോടൊപ്പം പരിശോധിക്കും.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com





Post a Comment

0 Comments