തെരുവു നാടകത്തിലൂടെ ലഹരിവിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ച് ജി എച്ച് എസ് എസ് പാലപ്പെട്ടി.
പാലപ്പെട്ടി: ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നു. ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയിൽ നിന്ന് യുവത്വത്തെ രക്ഷപ്പെടുത്താനും കുടുംബബന്ധങ്ങൾ തകരാതിരിക്കാനും ലഹരി ഒഴിവാക്കുക എന്ന ആഹ്വാനമാണ് ഈ ദിനം നമുക്ക് നൽകുന്നത്. യുവജനങ്ങൾക്കിടയിൽ മാത്രമല്ല കുട്ടികൾക്കിടയിലും ലഹരിയുടെ ഉപയോഗം കൂടുതൽ ആണ്. അതിൻ്റെ അടിസ്ഥാനത്തിലാണ് ജി എച്ച് എസ് എസ് പാലപ്പെട്ടി യുടെ ആഭിമുഖ്യത്തിൽ ഓ ആർ സി യുമായി ചേർന്ന് സൈക്കോ സോഷ്യൽ കൗൺസലിംഗ് ടീമിൻ്റെയും, എസ് പി സി യുടെയും നേതൃത്വത്തിൽ തെരുവുനാടകം അവതരിപ്പിച്ചത്. പാലപ്പെട്ടി സെൻററിലും, ജി എഫ് യു പി സ്കൂളിലും ആണ് തെരുവുനാടകം അരങ്ങേറിയത്. കുട്ടികളുടെ മുന്നോട്ടുള്ള യാത്രയിൽ സാമൂഹിക - കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. മാതാപിതാക്കൾ എപ്പോഴും മക്കൾക്ക് ഉത്തമ മാതൃകയായി ഇക്കാര്യത്തിൽ മുൻപന്തിയിൽ ഉണ്ടാകണം എന്ന സന്ദേശമാണ് തെരുവു നാടകത്തിലൂടെ സമൂഹത്തിന് നൽകിയത്ത്. സ്കൂൾ പ്രധാനാധ്യാപിക ദീപാഞ്ജലി ടീച്ചർ, മറ്റു സ്കൂൾ സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവരും പരിപാടിയിൽ സന്നിഹിതരായി.


0 Comments