മുസ്ലിം ലീഗ് പൊന്നാനിയിൽ സമര സായാഹ്നം സംഘടിപ്പിച്ചു
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുസ് ലിം ലീഗ് നടത്തുന്ന സെക്രട്ടേറിയേറ്റ് ധർണ്ണക്ക് ഐക്യദാർഢ്യവുമായി പഞ്ചായത്ത്, മുനിസിപ്പൽ തല സമര സായാഹ്നങ്ങൾ നടന്നു.
പൊന്നാനി പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സമരസായാഹ്നം മുസ്ലിം ലീഗ് മുൻ സംസ്ഥാന കൗൺസിലർ എഞ്ചിനീയർ ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കടവനാട് അധ്യക്ഷനായി. വി.വി ഹമീദ്, എം പി. നിസാർ, യു മുനീബ്, ഷബീർ ബിയ്യം, എൻ ഫസലുറഹ്മാൻ, പി കുഞ്ഞുമോൻ ഹാജി, കോയാസ്, എ.എ റഊഫ്, കാദർ ആനക്കാരൻ, എ.യു ശറഫുദ്ധീൻ പ്രസംഗിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments