Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സ്കൂളുകൾ ഒരുങ്ങുന്നു. ശുചീകരണം ധ്രുതഗതിയിൽ


സ്കൂളുകൾ ഒരുങ്ങുന്നു. ശുചീകരണം ധ്രുതഗതിയിൽ

25 മുമ്ബ്‌ ശുചീകരണം പൂര്‍ത്തിയാക്കാനാണ്‌ സര്‍ക്കാര്‍ നിര്‍ദേശം. അധ്യാപകരും ജനപ്രതിനിധികളും വിവിധ സംഘടനകളും ചേര്‍ന്നാണ്‌ ക്ലാസ്‌ മുറികളും പരിസരവും ശുചീകരിക്കുന്നത്‌. സ്കൂളിന് ചുറ്റുമുള്ള കുറ്റിക്കാടുകള്‍ വെട്ടിയൊതുക്കി മൈതാനങ്ങളും പൂര്‍വസ്ഥിതിയിലാക്കി.

ജില്ലയിലെ ഭൂരിഭാഗം സ്കൂളുകളിലും ശുചീകരണം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥികള്‍ ക്ലാസിലെത്തുമ്ബോള്‍ പാലിക്കേണ്ട നിര്‍ദേശം സംബന്ധിച്ച്‌ സ്കൂളുകളില്‍ അധ്യാപക രക്ഷാകര്‍തൃ സമിതി തദ്ദേശ സ്ഥാപന പ്രതിനിധിയുടെ അധ്യക്ഷതയില്‍ യോഗങ്ങള്‍ ചേര്‍ന്നു.

ബയോബബിള്‍ (ഒരുപ്രത്യേക സ്ഥലത്തെ കോവിഡ്‌ സുരക്ഷാരീതി) മാതൃകയില്‍ ക്ലാസ്‌ ഒരുക്കാന്‍ വിദ്യാര്‍ഥികളുടെ വിവരശേഖരണം അവസാന ഘട്ടത്തിലാണ്.

കോവിഡ് പടരുന്നത് തടയാനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ്‌ ബയോബബിള്‍ സംവിധാനം ഒരുക്കുന്നത്. പതിനൊന്നുമുതല്‍ അധ്യാപകര്‍ സ്‌കൂളില്‍ എത്തുന്നുണ്ട്.

കൗണ്‍സലിങ് ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംവിധാനം സ്കൂള്‍ അധികൃതര്‍ ഒരുക്കും. എല്ലാ ക്ലാസിലും സാനിറ്റൈസര്‍ ലഭ്യമാക്കും. സ്കൂള്‍ പരിസരത്തും ക്ലാസ് മുറികളിലും മാസ്ക് നിര്‍ബന്ധമാണ്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments