Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കഴി​ഞ്ഞ ദി​വ​സ​ങ്ങളിലെ അ​തി​ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്കി​ലും ഒ​ഴു​കി​പ്പോ​കാ​തെ നി​ന്ന കാ​വ​ല്‍​മാടം



കഴി​ഞ്ഞ ദി​വ​സ​ങ്ങളിലെ അ​തി​ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്കി​ലും ഒ​ഴു​കി​പ്പോ​കാ​തെ നി​ന്ന കാ​വ​ല്‍​മാ​ട​ത്തി​ന്റെ ര​ഹ​സ്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ച​ര്‍​ച്ച​യാ​യി. 

വെ​ള്ള​ച്ചാ​ട്ട​ത്തി​​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ എ​ത്താ​തി​രി​ക്കാ​ന്‍ കാ​വ​ല്‍​ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ കേ​ന്ദ്ര​മാ​ണ് ആ ​കു​ടി​ല്‍. വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​തി​നു​ള്ളി​ലി​രു​ന്ന് സ​ഞ്ചാ​രി​ക​ള്‍​ക്ക്​ മു​ന്ന​റി​യി​പ്പ് ന​ല്‍​കും.

സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് വ​ര്‍​ധി​ച്ച കാ​ല​ത്താ​ണ്​ കു​ടി​ല്‍ നി​ര്‍​മി​ച്ച​ത്. ആ​ദ്യം അ​ത്ര ഉ​റ​പ്പു​ണ്ടാ​യി​രു​ന്നി​ല്ല. ഒ​രി​ക്ക​ല്‍ സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി അ​ത് പൊ​ളി​ച്ചു​നീ​ക്കി​യി​രു​ന്നു. അ​തി​നു ശേ​ഷ​മാ​ണ് ഇ​പ്പോ​ള്‍ കാ​ണു​ന്ന നി​ല​യി​ല്‍ ബ​ല​പ്പെ​ടു​ത്തി നി​ര്‍​മി​ച്ച​ത്.

പാ​റ​യി​ല്‍ ജാ​ക്കി ഹാ​മ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ ആ​ഴ​ത്തി​ലു​ള്ള കു​ഴി​ക​ള്‍ ഉ​ണ്ടാ​ക്കി. അ​തി​നു ശേ​ഷം ലോ​റി​യു​ടെ ആ​ക്സി​ല്‍ മു​ന കൂ​ര്‍​പ്പി​ച്ച്‌ അ​ടി​ച്ച്‌ താ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. ആ​റ് കു​ഴി​ക​ളി​ലാ​ണ് അ​തി​ന് തൂ​ണു​ക​ള്‍ ഉ​റ​പ്പി​ച്ചി​ട്ടു​ള്ള​ത്. തു​ട​ര്‍​ന്ന് ഇ​രു​മ്ബു പൈ​പ്പു​ക​ള്‍ വെ​ല്‍​ഡ് ചെ​യ്താ​ണ് കാ​ലു​ക​ള്‍ നി​ര്‍​മി​ച്ച​ത്. അ​തി​ലാ​ണ്​ കു​ടി​ല്‍ സ്ഥാ​പി​ച്ച​ത്. അ​തു​കൊ​ണ്ടാ​ണ്​ കാ​റ്റി​നോ​ടും ഒ​ഴു​ക്കി​നോ​ടും മ​ല്ല​ടി​ച്ച്‌ കു​ലു​ക്ക​മി​ല്ലാ​തെ നി​ല്‍​ക്കു​ന്ന​ത്. വെ​ള്ള​ച്ചാ​ട്ട​ത്തി​ന് മു​ക​ളി​ല്‍ പു​ഴ​ക്ക് ന​ടു​വി​ലെ കു​ടി​ല്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് കൗ​തു​ക​മാ​യി തു​ട​രും.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments