Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ധോണിയുടെ ഫിനിഷ്; ചെന്നൈ പ്ലേ ഓഫില്‍.


ഷാര്‍ജ | ധോണി സ്വന്തം സ്‌റ്റൈലില്‍ ഫിനിഷ് ചെയ്തു, ഹൈദരാബാദിനെതിരെ ചെന്നൈക്ക് ജയം. അവസാന ഓവറില്‍ ധോണിയുടെ സിക്‌സിലൂടെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയം സ്വന്തമാക്കിയത്. ജയത്തോടെ സി എസ് കെ പ്ലേ ഓഫില്‍ കയറി. ഈ സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാണ് ചെന്നൈ.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് ഇരുപതോവറില്‍ 134 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. 135 റണ്‍സ് വിജയ ലക്ഷ്യം ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെ മറികടന്നു. 45 റണ്‍സ് നേടിയ റിതുരാജ് ഗെയ്ക്വാദും 41 റണ്‍സ് നേടിയ ഫാഫ് ഡൂപ്ലെസിയുമാണ് ചെന്നൈ വിജയത്തിന് അടിത്തറപാകിയത്. ചെന്നൈ നിരയില്‍ വെറും രണ്ട് റണ്‍സ് നേടിയ റെയ്‌ന വീണ്ടും നിരാശപ്പെടുത്തി.

REAL MEDIA ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW https://www.youtube.com/realmediachannel ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇 https://bit.ly/30cvXfk

Post a Comment

0 Comments