Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

.ഓ​ണക്കാ​ഴ്ച​യാ​യി നൂ​റു​ക​ണ​ക്കി​നു കാ​ഴ്ചക്കു​ല​ക​ള്‍ ഭ​ക്ത​ര്‍ ഗു​രു​വാ​യൂ​ര​പ്പ​നു സ​മ​ര്‍​പ്പി​ച്ചു.


ഓ​ണക്കാ​ഴ്ച​യാ​യി നൂ​റു​ക​ണ​ക്കി​നു കാ​ഴ്ചക്കു​ല​ക​ള്‍ ഭ​ക്ത​ര്‍ ഗു​രു​വാ​യൂ​ര​പ്പ​നു സ​മ​ര്‍​പ്പി​ച്ചു.

രാ​വി​ലെ ശീ​വേ​ലി​ക്കു ശേ​ഷം കൊ​ടി​മ​ര ചു​വ​ട്ടി​ല്‍ അ​രി​മാ​വ​ണ​ഞ്ഞി​തി​നു മു​ക​ളി​ല്‍ നാ​ക്കി​ല​യി​ല്‍ മേ​ല്‍​ശാ​ന്തി തി​യ്യ​ന്നൂ​ര്‍ ശ​ങ്ക​ര​നാ​രാ​യ​ണ പ്ര​മോ​ദ് ന​മ്പൂതി​രി ആ​ദ്യ കാ​ഴ്ച​ക്കു​ല സ​മ​ര്‍​പ്പി​ച്ചു.

പി​ന്നീ​ടു ശാ​ന്തി​യേ​റ്റ കീ​ഴ്ശാ​ന്തി​മാ​രാ​യ മേ​ച്ചേ​രി ഹ​രി​കൃ​ഷ്ണ​ന്‍ ന​മ്പൂതി​രി, വേ​ങ്ങേ​രി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂതി​രി എ​ന്നി​വ​രും സ​മ​ര്‍​പ്പി​ച്ചു.

തു​ട​ര്‍​ന്നു ക്ഷേ​ത്രം ഊ​രാ​ള​ന്‍ മ​ല്ലി​ശേ​രി പ​ര​മേ​ശ്വ​ര​ന്‍ ന​മ്പൂതി​രി​പ്പാ​ട്, ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ കെ.​ബി. മോ​ഹ​ന്‍​ദാ​സ്, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ. ​അ​ജി​ത്, കെ.​വി. ഷാ​ജി, കെ.​വി. മോ​ഹ​ന​കൃ​ഷ്ണ​ന്‍, ഇ.​പി.​ആ​ര്‍. വേ​ശാ​ല, അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ടി. ​ബ്രീ​ജ കു​മാ​രി, ക്ഷേ​ത്രം ഡി​എ പി ​മ​നോ​ജ് കു​മാ​ര്‍, ക്ഷേ​ത്രം പാ​ര​ന്പ​ര്യ അ​വ​കാ​ശി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ കാ​ഴ്ചക്കു​ല​ക​ള്‍ സ​മ​ര്‍​പ്പി​ച്ചു. അ​തി​നു ശേ​ഷ​മാ​ണു ഭ​ക്ത​രെ കാ​ഴ്ച​ക്കു​ല സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​വേ​ശി​പ്പി​ച്ച​ത്.

ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍, മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​രും കാ​ഴ്ചക്കു​ല​ക​ള്‍ സ​മ​ര്‍​പ്പി​ച്ചു. കാ​ഴ്ചക്കു​ല​ക​ളി​ല്‍ ഒ​രു ഭാ​ഗം ആ​ന​ക​ള്‍​ക്കു ന​ല്‍​കി. ബാ​ക്കി​യു​ള്ള​തു ഭ​ക്ത​ര്‍​ക്കു ലേ​ലം ചെ​യ്തു ന​ല്‍​കി.

തി​രു​വോ​ണ​ദി​ന​മാ​യ ഇ​ന്നു പു​ല​ര്‍​ച്ചെ 4.30 നു ​ഗു​രു​വാ​യൂ​ര​പ്പ​ന് ഓ​ണ​പ്പു​ട​വ സ​മ​ര്‍​പ്പ​ണം നടന്നു. ക്ഷേ​ത്രം ഊ​രാ​ള​ന്‍ മ​ല്ലി​ശേ​രി പ​ര​മേ​ശ്വ​ര​ന്‍ ന​മ്പൂതി​രി​പ്പാ​ട് ആ​ദ്യ ഓ​ണ​പ്പു​ട​വ സ​മ​ര്‍​പ്പി​ച്ചു.
ഇ​ന്നു ഗു​രു​വാ​യൂ​ര​പ്പ​ന് ഉ​ച്ച​പൂ​ജ നി​വേ​ദ്യ​ത്തി​നു വി​ശേ​ഷ വി​ഭ​വ​ങ്ങ​ളാ​യി പ​ഴം നു​റു​ക്കും പ​ഴം പാ​യ​സ​വും നി​വേ​ദി​ച്ചു.

ഉ​ച്ച​തി​രി​ഞ്ഞ് കാ​ഴ്ച​ശീ​വേ​ലി​ക്കു ശ​ശി​മാ​രാ​രു​ടെ മേ​ളം അ​ക​ന്പ​ടി​യായി. കൊ​ന്പ​ന്‍ ഇ​ന്ദ്ര​സെ​ന്‍ കോ​ല​മേ​റ്റി. ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ പൂ​ക്ക​ള​ത്തി​നും ഇ​ന്നു സ​മാ​പ​ന​മാ​കും.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments