Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മെഗാ വാക്സിനേഷൻ ക്യാമ്പിന്റെ ഉത്ഘാടനം എംഇഎസ് പൊന്നാനി കോളേജിൽ നടന്നു.



മെഗാ വാക്സിനേഷൻ ക്യാമ്പിന്റെ ഉത്ഘാടനം എംഇഎസ് പൊന്നാനി കോളേജിൽ നടന്നു.

 മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റിയും, പൊന്നാനി മുനിസിപ്പാലിറ്റിയും, സംസ്ഥാന ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തുന്ന സൗജന്യ മെഗാ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് എംഇഎസ് പൊന്നാനി കോളേജിൽ വെച്ച് നടന്നു.ഓഗസ്റ്റ് 21, 22, 23തിയ്യതികളിലായാണ് ക്യാമ്പ് നടക്കുന്നത്.

മെഗാ വാക്സിനേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം എം.ഇ.എസ് പ്രസിഡന്റ് ഡോക്ടർ ഫസൽ ഗഫൂർ നിർവഹിച്ചു. കേരളത്തിലെ മുഴുവൻ ആളുകൾക്കും കോവിഡ് വാക്സിൻ നൽകുക എന്ന ലക്ഷ്യപ്രാപ്തിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് സംസ്ഥാനം എന്നും., 18 വയസ്സ് മുതൽ ഉള്ള എല്ലാ പൗരന്മാരും നിർബന്ധമായി വാക്സിൻ എടുക്കണം എന്നും അത് കോവിഡ് ആഘാതം കുറയ്ക്കാനും, എളുപ്പത്തിൽ സുഖം  പ്രാപിക്കാൻ സഹായിക്കുമെന്നും ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. മുൻസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം മുഖ്യപ്രഭാഷണം നടത്തി. കേരളത്തിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ നടന്നിട്ടുള്ളത് പൊന്നാനി മുനിസിപ്പാലിറ്റിയിലാണെന്നും. മുഴുവൻ പൊന്നാനി ക്കാർക്കും  വാക്സിൻ  ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

 പൊന്നാനി താലൂക്ക് മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ഷാജ്കുമാർ,എം. ഇ. എസ് സംസ്ഥാന ട്രഷറർ പ്രൊഫസർ: കടവനാട് മുഹമ്മദ്, principal Ajims.P Mohammed ennivar samsarichu.
എം. ഇ. എസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഒ. സി. സലാഹുദ്ധീൻ, സെക്രട്ടറി മുഹമ്മദ്‌ റഷീദ്,college vice chairman K.V Habeebullah,എം. ഇ. എസ് യുത്ത് വിംഗ് ഭാരവാഹികൾ, താലൂക്ക് കമ്മിറ്റി ഭാരവാഹികൾ, കോളേജ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ വാർഡ് കൗൺസിലർ എന്നിവർ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments