Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജമാഅത്തെ ഇസ്‌ലാമി മാറഞ്ചേരി ഏരിയാ സമ്മേളനം ശനിയാഴ്ച മാറഞ്ചേരി പാലസ് ഓഡിറ്റോറിയത്തിൽ.


ജമാഅത്തെ ഇസ്‌ലാമി മാറഞ്ചേരി ഏരിയാ സമ്മേളനം ശനിയാഴ്ച മാറഞ്ചേരി പാലസ് ഓഡിറ്റോറിയത്തിൽ.

 മാറഞ്ചേരി :"ഇസ്‌ലാമിക പ്രതിനിധാനത്തിൻ്റെ കർമ്മസാക്ഷ്യം" എന്ന സന്ദേശവുമായി ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന വ്യാപകമായി ഏരിയകളിൽ നടത്തുന്ന സമ്മേളനങ്ങളുടെ ഭാഗമായി നടത്തുന്ന
മാറഞ്ചേരി ഏരിയാ സമ്മേളനം നവംബർ 7 ശനിയാഴ്ച വൈകീട്ട് 4:30ന് മാറഞ്ചേരി പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

സമൂഹത്തിലെ വേദനിക്കുന്നവരെയും പ്രയാസപ്പെടുന്നവരെയും ചേർത്തുപിടിച്ച് സേവന-കാരുണ്യ പ്രവർത്തനങ്ങളിലൂടെ പ്രതീക്ഷയുടെ വെളിച്ചം പകരാനും, സാമൂഹിക ഉണർവിനും സൗഹൃദത്തിനും പുതിയ വഴികൾ തുറക്കാനുമുള്ള ചിന്തകൾ പങ്കുവെക്കാനാണ് ജമാഅത്തെ ഇസ്‌ലാമി മാറഞ്ചേരി ഏരിയാ സമ്മേളനം സംഘടിപ്പിക്കുന്നത്.

സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ "സുഗന്ധമുള്ള ജീവിതം" എന്ന കുടുംബ ജീവിത വീഡിയോ അവതരണം, ഡോക്യുഫിക്ഷൻ പ്രദർശനം, സദസ്യരുടെ അന്വേഷണങ്ങൾക്ക് മറുപടി തുടങ്ങിയവയാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ജമാഅത്തെ ഇസ്‌ലാമി കേരള സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ജമാഅത്തെ ഇസ്‌ലാമി കേരള ഷൂറ മെമ്പർ റുക്സാന പി, ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് സിറ്റി പ്രസിഡണ്ട് ശിഹാബുദ്ദീൻ ഇബ്നു ഹംസ, ജമാഅത്തെ ഇസ്‌ലാമി മലപ്പുറം വെസ്റ്റ് ജില്ലാസമിതി അംഗം സമീർ തിരുനാവായ,
 എൻ എം മുഹമ്മദ് യാസർ
 എന്നിവർ ഏരിയാ സമ്മേളനത്തിൽ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ
 * . മാറഞ്ചേരി ഏരിയ പ്രസിഡണ്ട് എ സൈനുദ്ദീൻ
 വൈസ് പ്രസിഡണ്ട് കെ വി മുഹമ്മദ്
 മീഡിയ സെക്രട്ടറി അക്ബർ എരമംഗലം
 ഏരിയ സമിതി അംഗം മൻസൂർ മാറഞ്ചേരി
   എന്നിവർ സംബന്ധിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments