ടിയാർസി സ്മാരക പുരസ്കാരം വത്സല ബാലഗോപാൽ ഏറ്റുവാങ്ങി
എരമംഗലം: നാടക സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന ടിയാർസി (തിരുത്തുമ്മൽ രാമചന്ദ്രൻ) സ്മാരക പുരസ്കാരം നാടക നടി വത്സല ബാലഗോപാൽ ഏറ്റുവാങ്ങി. മാറഞ്ചേരി പനമ്പാട് നടന്ന ടിയാർസി അനുസ്മരണ സമ്മേളനത്തിലാണ് വത്സല ബാലഗോപാൽ പ്രശസ്തി പത്രവും ഫലകവും പതിനായിരം രൂപയും അടങ്ങുന്ന പുരസ്കാരം പ്രൊഫ. എം.എം. നാരായണിൽനിന്ന് ഏറ്റുവാങ്ങിയത്. ടിയാർസി കലാസാം സ്‍കാരിക വേദിയും റെഡ് പവർ ജി.സി.സി. മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയും ചേർന്നാണ് പുരസ്‌കാരം നൽകുന്നത്. ടിയാർസി അനുസ്മരണ സമ്മേളനവും പുരസ്‌കാര സമർപ്പണവും പ്രൊഫ. എം.എം. നാരായണൻ ഉദ്ഘാടനം ചെയ്തു. എൻ. രഞ്ജിത്ത് അധ്യക്ഷനായി. വന്നേരിനാടിന്റെ കലാ, സാംസ്കാരിക മേഖലയിലെ കെ.പി. രാജൻ, റിട്ട. അധ്യാപകൻ ഇ. ഹൈദറലി, ശോഭ ബാലൻ, കൃഷ്ണൻ മാറഞ്ചേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. മർവ മുഹമ്മദ്കുട്ടി, എ.പി. വാസു, എം.ആർ. രജീഷ്, രവീന്ദ്രൻ തിരുത്തുമ്മൽ എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments