തെരുവ് നായ നിയന്ത്രണത്തിനായി മാറഞ്ചേരി പഞ്ചായത്ത്
തെരുവ് നായ നിയന്ത്രണതിനായി മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് വാർഡ് തലങ്ങളിൽ സ്ട്രീറ്റ് ഡോഗ് മാനേജിങ് കമ്മിറ്റി (SDMC )രൂപീകരിക്കാൻ തീരുമാനിച്ചു. വാർഡ് തലങ്ങളിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കമ്മിറ്റിയുടെ പ്രവർത്തനത്തിന് പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ ചേർന്ന പഞ്ചായത്ത് തല സ്ട്രീറ്റ് ഡോഗ് മാനേജിങ് കമ്മിറ്റി രൂപരേഖ തയ്യാറാക്കി.
വാർഡിലെ മാലിന്യ കേന്ദ്രങ്ങൾ കണ്ടെത്തുക, തെരുവ് നായകളുടെ ഏകദേശ എണ്ണം കണക്കാക്കുക, വളർത്തു നായകളുടെ ലൈസൻസും വാക്സിനേഷനും നിർബന്ധമാക്കുക, ഇറച്ചി ഭക്ഷണ അവശിഷ്ടങ്ങൾ തള്ളുന്നത് തടയുക, നായ്ക്കൾക്കു ഒളിച്ചിരിക്കാനും പ്രജനനം നടത്താനും പാകത്തിലുള്ള കാടുകളും ഒഴിഞ്ഞ കെട്ടിടങ്ങളും കണ്ടെത്തി വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങൾ അടങ്ങിയതാണ് രൂപരേഖ.. അതോടൊപ്പം പഞ്ചായത്തിൽ നായകളെ ഏറ്റെടുത്തു വളർത്തുന്നതിനു തയ്യാറായി വരുന്നവർക്ക് കൂടും ഭക്ഷണവും മാസത്തിൽ ഓണറേറിയവും നൽകുന്ന പദ്ധതി ആസൂത്രണം ചെയ്യാനും തീരുമാനിച്ചു.
പഞ്ചായത്തിലെ ഇറച്ചി വില്പനക്കാരുടെ യോഗം വിളിക്കുമെന്നും ഇത് ഒരു ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതി ആണെന്നും ഇത് വാർഡ് തലത്തിൽ കർശനമായി നടപ്പിലാക്കിയാൽ തെരുവ് നായകളുടെ എണ്ണം കുറക്കാൻ കഴിയുമെന്നും പഞ്ചായത്ത് പ്രസിഡന്റ് T. ശ്രീജിത്ത് പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് T. ശ്രീജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് കദീജ മൂത്തേടത്,പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ,വെറ്ററിനറി ഡോക്ടർ നസീറ,ഹെഡ് ക്ലാർക്ക് അനിൽ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments