ടിയാർസി മാഷ് അനുസ്മരണവും നാലാമത് പുരസ്കാര സമർപ്പണവും നവംബർ ഒന്നിന്
പ്രശസ്ത സംവിധായകനായിരുന്ന ടിയാർസി മാഷിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന അനുസ്മരണവും നാലാമത് പുരസ്കാര സമർപ്പണവും നവംബർ ഒന്നിന് നടക്കും.
ടിയാർസി മാഷിന്റെ നാമധേയത്തിൽ നവോദയം കേന്ദ്രീകരിച്ച് രൂപീകരിച്ച ടിയാർസി കലാ-സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നവംബർ ഒന്നിന് ഞായറാഴ്ച വൈകിട്ട് നാലിന് നവോദയം വായനശാല പരിസരത്താണ് പരിപാടി നടക്കുക.
ടിയാർസി സാംസ്കാരിക വേദിയും റെഡ്പവർ ജി.സി.സി. മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ടിയാർസി മാഷിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ നാലാമത് പുരസ്കാരത്തിന് പ്രശസ്ത നാടക നടി ശ്രീമതി വത്സല ബാലഗോപാൽ അർഹയായി.
ചടങ്ങിനോടനുബന്ധിച്ച് കലാ-സാംസ്കാരിക, പൊതുപ്രവർത്തന രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച കെ പി രാജൻ, ഇ. ഹൈദരലി, ശോഭ ബാലൻ, കൃഷ്ണൻ മാറഞ്ചേരി എന്നിവരെ ആദരിക്കും.
പരിപാടിയിൽ സ്വാഗതം ടിയാർസി കലാ-സാംസ്കാരിക വേദി ജോയിന്റ് കൺവീനർ ശ്രീ. രജീഷ് എം. ആർ. നിർവഹിക്കും.
അധ്യക്ഷത വൈസ് ചെയർമാൻ ശ്രീ. രഞ്ജിത്ത് എൻ. വഹിക്കും.
പരിപാടിയുടെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും മുൻ മന്ത്രിയും ബേപ്പൂർ നിയോജകമണ്ഡലം എംഎൽഎയുമായ പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും . പുരസ്കാരം ശ്രീമതി വത്സല ബാലഗോപാൽ ഏറ്റുവാങ്ങും.
ടിയാർസി മാഷിന്റെ അനുസ്മരണവും ചടങ്ങിനോടനുബന്ധിച്ച് നടക്കും. ഇത് സംബന്ധിച്ച് വന്നേരി നാട് പ്രസ്സ് ഫോറം ഓഫീസില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ ടിആര്‍സി കലാ സാംസ്ക്കാരി വേദി ചെയര്‍മാന്‍ അജിത് താഴത്തേല്‍ , വൈസ് . ചെയര്‍മാന്‍ രഞ്ജിത്ത് .എന്‍ , ട്രഷറര്‍ രവീന്ദ്രന്‍ തിരുത്തുമ്മല്‍ അംഗങ്ങളായ നാരായണന്‍ പനമ്പാട് , രമേഷ് താഴത്തേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments