പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും; മണ്ഡലത്തിന് 75 കോടിയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് മന്ത്രി പി.കെ. ബഷീർ
പൊന്നാനി: പൊന്നാനി കർമ്മ റോഡും പാലവും സമഗ്രമായി നവീകരിക്കുമെന്നും പ്രദേശത്ത് വൻകിട സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ പ്രഖ്യാപിച്ചു. മണ്ഡലത്തിലെ വിവിധ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് മന്ത്രി വികസന പ്രഖ്യാപനങ്ങൾ നടത്തിയത്. കെ.പി. നൗഷാദ് അലി എം.എൽ.എയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
മലപ്പുറം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി സർക്കാർ നടപ്പാക്കുന്ന സമഗ്ര വികസന പാക്കേജിന്റെ ഭാഗമായി പൊന്നാനി, കോട്ടക്കൽ, മഞ്ചേരി മണ്ഡലങ്ങൾക്ക് 75 കോടി രൂപ വീതവും മലപ്പുറത്തിന് 100 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
കർമ്മ റോഡ് വികസനത്തിന് കൂടുതൽ തുക അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പാലത്തിന് സമീപത്തെ നാവിഗേഷൻ പ്രശ്നങ്ങളും സ്ഥലപരിമിതിയുമാണ് നിലവിലെ പ്രധാന തടസ്സം. പ്രദേശവാസികൾ സൗജന്യമായി സ്ഥലം വിട്ടുനൽകാൻ തയ്യാറായാൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. റോഡുകൾ, പാലങ്ങൾ, ഡ്രെയിനേജ് സംവിധാനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവയുടെ നവീകരണത്തിലൂടെ മണ്ഡലത്തിൽ വലിയ മാറ്റത്തിന് വഴിയൊരുങ്ങുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ പറഞ്ഞു.
പ്രധാന പദ്ധതികളും അനുവദിച്ച തുകയും:
* അങ്ങാടി പാലം: 25 കോടി രൂപ
* ചങ്ങാടം പാലം: 20 കോടി രൂപ
* കോലിക്കര - കാളാച്ചാൽ ഹൈവേ പുനരുദ്ധാരണം: 12 കോടി രൂപ
* കുണ്ടുകടവ് - വന്നേരി ഹൈവേ പുനരുദ്ധാരണം: 12 കോടി രൂപ
* കർമ്മ റോഡ് സമഗ്ര നവീകരണം (50 കോടി പാക്കേജ്): നിലവിലെ 5 കോടി ബജറ്റ് വിഹിതത്തിന് പുറമെ ആദ്യഘട്ട അലോട്ട്മെന്റായി 5 കോടി രൂപ കൂടി ലഭ്യമാക്കി.
* പന്താവൂർ - കക്കിടിപ്പുറം റോഡ് പുനരുദ്ധാരണം: 6 കോടി രൂപ
* കളത്തിൽപടി - അയിരൂർ റോഡ് പുനരുദ്ധാരണം: 3 കോടി രൂപ
* ചങ്ങരംകുളം - വളയംകുളം ഡിജിറ്റൽ പാർക്കും സമഗ്ര സൗന്ദര്യവത്കരണവും (10 കോടി പാക്കേജ്): ആദ്യഘട്ട അലോട്ട്മെന്റായി 2 കോടി രൂപ അനുവദിച്ചു.
* പൊന്നാനി വലിയ ജുമുഅത്ത് പള്ളി പൈതൃക ഇടനാഴി: 2 കോടി രൂപ
* എരമംഗലം - കോതമുക്ക് റോഡ്: 2 കോടി രൂപ
* പെരുമ്പടപ്പ് - പുത്തൻപള്ളി ഡ്രെയിനേജ് നിർമ്മാണവും സൗന്ദര്യവത്കരണവും: 1 കോടി രൂപ
പെരുമ്പടപ്പ് പുത്തൻപള്ളി, വെളിയങ്കോട് ചങ്ങാടം പാലം, പൊന്നാനി വലിയ ജുമാ മസ്ജിദ്, കോടതി കെട്ടിടം, അങ്ങാടി പാലം, കർമ്മ റോഡ്, ചങ്ങരംകുളം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ മന്ത്രിയും എം.എൽ.എയും നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സന്ദർശനത്തിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments