Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തെരുവ് കച്ചവട നിയന്ത്രണം ആവശ്യപ്പെട്ട് വ്യാപാരി സംഗമവും പ്രതിഷേധ യാത്രയും ശ്രദ്ധേയമായി


തെരുവ് കച്ചവട നിയന്ത്രണം ആവശ്യപ്പെട്ട് വ്യാപാരി സംഗമവും പ്രതിഷേധ യാത്രയും ശ്രദ്ധേയമായി

പെരുമ്പടപ്പ്: തെരുവ് കച്ചവടക്കാരുടെ വർധിച്ചുവരുന്ന സാന്നിധ്യം മൂലം വ്യാപാരികൾ നേരിടുന്ന പ്രയാസങ്ങൾ അധികൃതരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നതിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പടപ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരി സംഗമവും പ്രതിഷേധ യാത്രയും സംഘടിപ്പിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പടപ്പ് യൂണിറ്റ് പ്രസിഡന്റ് എൻ. അശ്റഫ് പ്രതിഷേധ യാത്ര ഉൽഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി റംഷാദ് സൈബർമീഡിയ, ട്രഷറർ ആഷിഖ് അർപ്പണ, ജില്ല എക്സ്ക്യുട്ടീവ് അംഗം സലാഹുദ്ധീൻ, മുസ്തഫ പാറമ്മൽ എന്നിവർ നേതൃത്വം നൽകി.

റോഡരികിലെ അനിയന്ത്രിതമായ കച്ചവടം മൂലം ഗതാഗത തടസ്സം ഉൾപ്പെടെയുള്ള പൊതുജന ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായും, ഇത് ലൈസൻസ്, വാടക, വൈദ്യുതി ബിൽ, നികുതി തുടങ്ങിയ വിവിധ ബാധ്യതകൾ നിറവേറ്റി വ്യാപാരം നടത്തുന്ന സ്ഥിരം വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്നതായും വ്യാപാരി സംഘടനാ ഭാരവാഹികൾ പറഞ്ഞു.

തെരുവ് കച്ചവടത്തിന് ആവശ്യമായ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തി, സ്ഥിരം വ്യാപാരികളുടെയും പൊതുജനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധ യാത്ര സംഘടിപ്പിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി.

യൂത്ത് വിംഗ് പ്രസിഡന്റ് എം. കെ. സെക്കീർ, സെക്രട്ടറി മഹ്റൂഫ് ബില്ല്യണയർ, ട്രഷറർ ജംഷാദ് ലൗലി, വനിതാ വിംഗ് പ്രസിഡന്റ് സുജാത മൊണാലിസ, സെക്രട്ടറി സായിദ അശ്റഫ്, യൂണിറ്റ് വൈസ് പ്രസിഡന്റ് സുരേഷ് പൂങ്ങാടൻ ജോയിൻ സെക്രട്ടറി ഷഫീക്ക് എം എ വെജിറ്റബിൾസ് , അറഫാത്ത് ഗ്രീൻ ഫ്രഷ് എന്നിവർ ആശംസകൾ അറിയിച്ചു…

സ്ഥിരം വ്യാപാരികളുടെ ഉപജീവനവും വ്യാപാര മേഖലയിലെ ക്രമവും സംരക്ഷിക്കുന്നതിനായി തെരുവ് കച്ചവടവുമായി ബന്ധപ്പെട്ട് വ്യക്തമായ നിയന്ത്രണങ്ങളും പരിഹാര നടപടികളും ഉണ്ടാകണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

മുസ്ഫർ മെസ്കോ, മുസ്തഫ എം എ, ഖാലിദ് കവിത, കുഞ്ഞിബാപ്പു , ഗഫൂർ വിരിപ്പിൽ, മൂസക്കുട്ടി നജ, റൗഷി പർപ്പിൾ, പ്രീതി,സൈഫുദീൻ മെഹ്ഫിൽ, ഉസ്മാൻ എന്നിവർ പങ്കെടുത്തു. 

ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഗതാഗതവും വ്യാപാരവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശാശ്വത പരിഹാരം അധികൃതർ കണ്ടെത്തണമെന്ന ആവശ്യവും വ്യാപാരികൾ ഉന്നയിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments