അനധികൃതമായി ട്രിപ്പ് നിർത്തുന്ന ബസ്സുകൾക്കെതിരെ നടപടി എടുക്കണം. യൂത്ത് കോൺഗ്രസ്
കുണ്ടുകടവ് ജംഗ്ഷനിൽ നിന്നും പുത്തൻപള്ളി വഴി കുന്നംകുളം ഗുരുവായൂർ ഭാഗത്തേക്ക് പോകേണ്ട ബസുകൾ 7മണിക് ശേഷം ട്രിപ്പ് അവസാനിപ്പിച്ചു ഓടാതിരിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു മാറഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പൊന്നാനി MVI ക്ക് പരാതി നൽകി.
കുണ്ടുകടവ് ജംഗ്ഷനിൽ നിന്നും നിന്നും പുത്തൻപള്ളി വഴി കുന്നംകുളം ഗുരുവായൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് വൈകീട്ട് 7 മണിക്ക് ശേഷം ആവശ്യമായ സ്വകാര്യ ബസ് സർവീസ് ലഭ്യമാകാത്തത് മൂലം വലിയ യാത്രാക്ലേശമാണ് നേരിടേണ്ടി വരുന്നത്.പോകേണ്ട ബസുകൾ ഓടാതെ ട്രിപ്പ് അവസാനിപ്പിക്കുകയാണ്.. കർശന നടപടി ഇല്ലാത്ത പക്ഷം അത്തരം ബസുകൾ കണ്ടെത്തി പെർമിറ്റ് റദാക്കുന്നതിനു വേണ്ടി ആവശ്യമായ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റഹീസ് പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments