മാറഞ്ചേരി എൻഎസ്എസ് വളണ്ടിയർമാർ ഇനി തൂഫാൻ കമാൻഡോകൾ
മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാരെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിക്കെതിരെ സന്ധിയില്ലാത്ത പോരാളികളായ തൂഫാൻ കമാൻഡുകൾ ആയി സജ്ജമാക്കുന്നതിന് മാറഞ്ചേരി സെന്ററിലേക്ക് മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു പെരുമ്പടപ്പ് സ്റ്റേഷനിലെ അസിസ്റ്റന്റ് എസ് ഐ ശ്രീകാന്ത് ഫ്ലാഗ് ഓഫ് ചെയ്ത വാക്കത്തോൺ മാറഞ്ചേരി സെന്ററിൽ സമാപന സമ്മേളനത്തോടെ അവസാനിച്ചു. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജിൽ മുക്കാല അധ്യക്ഷനായ സമാപന സമ്മേളന യോഗം, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.എൻഎസ്എസ് വളണ്ടിയേഴ്സ് ലഹരിക്കെതിരെ സന്ധിയില്ലാത്ത സമരം ചെയ്യണമെന്ന് ഉദ്ഘാടകൻ അഭ്യർത്ഥിച്ചു യോഗത്തിന് പ്രിൻസിപ്പാൾ ഡോ. ലൗലി എം എസ് സ്വാഗതം പറഞ്ഞു.മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഖദീജ മുത്തേടത്ത് മുഖ്യ പ്രഭാഷണം നടത്തി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ വകുപ്പ് ചെയർപേഴ്സൺ സംഗീതാ രാജൻ,മാറഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ദുൾ നാസർ എൻ കെ, നൂറുദ്ദീൻ,ജസീറ മാധവൻ , പഞ്ചായത്ത് സെക്രട്ടറി സുരേഷ്,ഡെപ്യൂട്ടി എച്ച്, എം വസന്തകുമാരി പിടിഎ അംഗങ്ങളായ നസീർ മാസ്റ്റർ,ഫൗസിയ ഫിറോസ്,അരവിന്ദൻ, സുനിൽ, എന്നിവർ ആശംസകൾ നേർന്നു. അധ്യാപകരായ അനൂപ്, സിയാദ് , ഡോക്ടർ ഷൈനി, സിജു ജോൺ, ബുഷറ സി പി, ദിവ്യ കെ,ദിവ്യ എ കെ എന്നിവർ പങ്കെടുത്തു. തുടർന്ന് ലഹരിക്കെതിരെ എൻഎസ്എസ് വളണ്ടിയർമാർ ഒരു നൃത്തശില്പം അവതരിപ്പിച്ചു എൻഎസ്എസ് വളണ്ടിയർ ക്യാപ്റ്റൻ മാരായ ഇബ്രാഹിം സാരംഗ്, സഫ എന്നിവർ തൂഫാൻ കമാൻഡോ ക്യാപ്പുകൾ ഏറ്റുവാങ്ങി. പ്രോഗ്രാം ഓഫീസർ ഗോപിക പിസി യോഗത്തിന് നന്ദി അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments