ആരോഗ്യ മേഖലയിൽ പുതിയ കാൽവെപ്പ്: 'നിരാമയം' പദ്ധതിക്ക് മാറഞ്ചേരിയിൽ തുടക്കം
സെപ്റ്റംബർ 16-ന് പഞ്ചായത്തിലുടനീളം 'ഡ്രൈ ഡേ' ആചരിക്കും
മാറഞ്ചേരി: പഞ്ചായത്തിൽ ആരോഗ്യ മേഖലയിൽ പുതിയ കാൽവെപ്പുമായി മാറഞ്ചേരി ഗ്രാമപഞ്ചായത്ത്. 'ആരോഗ്യമുള്ള മാറഞ്ചേരി' എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'നിരാമയം' പദ്ധതിക്ക് തുടക്കമായി.
മഴക്കാല രോഗങ്ങൾ തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായി സെപ്റ്റംബർ 16 ഞായറാഴ്ച രാവിലെ 8 മണി മുതൽ 10 മണി വരെ പഞ്ചായത്തുടനീളം 'ഡ്രൈ ഡേ' (Dry Day) ആചരിക്കും.
പഞ്ചായത്തിലെ എല്ലാ വീടുകളിലും ശുചീകരണ യജ്ഞം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി പഞ്ചായത്തിലെ വിവിധ മേഖലകളിൽ ഉള്ളവരെ ഉൾപ്പെടുത്തി വാർഡ് മെമ്പർമാരുടെയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെയും നേതൃത്വത്തിൽ പ്രത്യേക വാട്സാപ്പ് കൂട്ടായ്മകൾ രൂപീകരിച്ചിട്ടുണ്ട്.
ശുചിത്വമുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കുന്നതിനായി വിദ്യാർത്ഥികളെയും ഈ ഉദ്യമത്തിന്റെ ഭാഗമാക്കുന്നുണ്ട്. ഇതിനായി സ്കൂൾ അധികൃതരുടെയും വിദ്യാർത്ഥികളുടെയും യോഗം വിളിച്ച് കൃത്യമായ നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു.
"നമ്മുടെ പഞ്ചായത്തിനെ രോഗമുക്തവും ശുചിത്വമുള്ളതുമാക്കാൻ എല്ലാ കുടുംബങ്ങളും നല്ലവരായ നാട്ടുകാരും ഈ ശുചീകരണ യജ്ഞത്തിൽ പൂർണ്ണമായി പങ്കാളികളാകണമെന്ന് പ്രസിഡണ്ട് T ശ്രീജിത്ത് അഭ്യർത്ഥിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments