വെളിയൻകോട് നബിദിന ബഹുജന റാലി ശ്രദ്ധേയമായി
വെളിയൻകോട്: വെളിയൻകോട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ നബിദിന ബഹുജന റാലി സംഘടിപ്പിച്ചു.
വർണ്ണാഭമായ ചടങ്ങുകളോടെ അയ്യോട്ടിച്ചറയിൽ നിന്നാരംഭിച്ച റാലി വെളിയൻകോട് മഹല്ല് ഓഫീസിന് മുന്നിൽ സമാപിച്ചു.
യൂസഫ് അഹ്സാനിയുടെ പ്രാരംഭ പ്രാർത്ഥനയോടെയാണ് റാലിക്ക് തുടക്കമായത്. തുടർന്ന് നടന്ന ചടങ്ങിൽ പ്രമുഖ പ്രഭാഷകൻ സയ്യിദ് അഹ്മദ് അബ്ദുള്ളഹിൽ ബുഖാരി 'ഹുബ്ബുറസൂൽ' പ്രഭാഷണം നടത്തി. പ്രവാചക സ്നേഹത്തിന്റെ പ്രാധാന്യവും അവിടുത്തെ ജീവിതചര്യകൾ ജീവിതത്തിൽ പകർത്തുന്നതിന്റെ ആവശ്യകതയും അദ്ദേഹം തന്റെ പ്രഭാഷണത്തിലൂടെ ഓർമ്മിപ്പിച്ചു.
മഹല്ല് പ്രസിഡന്റ് മരക്കാർ ഹാജി, ജനറൽ സെക്രട്ടറി അബ്ദുസമദ്, ട്രഷറർ അക്ബർ എന്നിവർ റാലിക്ക് നേതൃത്വം നൽകി. റാലിയിലുടനീളം വിവിധ മദ്രസകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അണിനിരന്ന ദഫ് മുട്ട്, സ്കൗട്ട്, വർണ്ണാഭമായ ഫ്ലവർ ഷോ എന്നിവ റാലിക്ക് മാറ്റുകൂട്ടി. പ്രദേശത്തെ നൂറുകണക്കിന് ആളുകളാണ് പ്രവാചക കീർത്തനങ്ങൾ ആലപിച്ചുകൊണ്ട് ബഹുജന റാലിയിൽ പങ്കെടുത്തത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments