വിദ്വേഷത്തിന്റെ വിത്തുകൾ ഒഴിവാക്കണം : സാംസ്കാരിക സമ്മേളനം
പെരുമ്പടപ്പ് : വിദ്വേഷത്തിന്റെ വിത്തുകൾ ഒഴിവാക്കണമെന്നും അങ്ങനെയുള്ളവരെ ഒറ്റപ്പെടുത്തണമെന്നും പുത്തൻപള്ളി ആണ്ട് നേർച്ചയോടനുബന്ധിച്ച സാംസ്കാരിക സമ്മേളനം അഭിപ്രായപ്പെട്ടു.
പൊതു വിദ്യാഭ്യാസ മന്ത്രി അഡ്വ: എൻ. ശംസുദ്ധീൻ ഉത്ഘാടനം ചെയ്തു.
കേരളം നമുക്ക് അഭിമാനമാണ്. ജാതി - മത വ്യത്യാസമില്ലാതെ ഏവർക്കും ഉൾക്കൊള്ളാൻ പറ്റുന്ന രൂപത്തിൽ മുന്നോട്ട് പോകുന്നു.
ഉത്സവങ്ങളും പെരുന്നാളും നേർച്ചയും തോളോട് തോൾ ചേർന്ന് നമ്മൾ ആഘോഷിക്കുന്നു. ഇങ്ങിനെയുള്ള മാനവിക സംസ്കാരങ്ങൾ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അമീൻ പുലിയഞ്ഞാലിൽ അധ്യക്ഷത വഹിച്ചു.
സൈതുമുഹമ്മദ്, അഷ്‌റഫ് പൊന്നാനി, ഹാരിസ് പുത്തൻപള്ളി സംബന്ധിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments