Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഭാഷകൾ പഠിക്കാൻ വിദ്യാർത്ഥികൾ മുന്നോട്ട് വരണം: ഫയാന


ഭാഷകൾ പഠിക്കാൻ വിദ്യാർത്ഥികൾ മുന്നോട്ട് വരണം: ഫയാന

വിവിധ ഭാഷകളിൽ പ്രാവീണ്യം നേടാൻ വിദ്യാർത്ഥികളും യുവജനങ്ങളും മുന്നോട്ട് വരണമെന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും ഇംഗ്ലീഷ് കവയിത്രിയുമായ ഫയാന പറഞ്ഞു. എരമംഗലം ഫ്രണ്ട് ലൈൻ അക്കാദമിയിൽ ആരംഭിച്ച ലാംഗ്വേജ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
തന്റെ കവിതാസമാഹാരമായ “Microwaves in Lowercase” എന്ന പുസ്തകത്തിലെ ഒരു അധ്യായം വായിച്ചുകൊണ്ടാണ് ഫയാന ലാംഗ്വേജ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഭാഷാപഠനം അറിവിന്റെ ലോകം കൂടുതൽ വിശാലമാക്കുന്നതിനൊപ്പം വിവിധ സംസ്കാരങ്ങളെയും മനുഷ്യരെയും അടുത്തറിയാനും സഹായിക്കുമെന്ന് ഫയാന പറഞ്ഞു.
ഫ്രണ്ട് ലൈൻ അക്കാദമി ചെയർമാൻ ബി.പി. നാസർ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് ഹെഡ് കിശോർ ശശി ഫയാനയെ സദസ്സിന് പരിചയപ്പെടുത്തി. വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ വിദ്യാർത്ഥികൾ ആലപിച്ചു.
അക്കാദമി സി.ഇ.ഒ ഫെബിന നാസർ ഫയാനയ്ക്ക് ഉപഹാരം നൽകി. എഴുത്തുകാരൻ എ.ടി. അലി, സീനത്ത് മാറഞ്ചേരി, എ. അബ്ദുൾ ലത്തീഫ് എന്നിവർ ആശംസകൾ നേർന്നു. ഫയാനയുടെ കവിതാസമാഹാരം അക്കാദമി ലൈബ്രറിയിലേക്ക് സിന്ദു ഏറ്റുവാങ്ങി.
ശ്രേയ സ്വാഗതവും റിയ നന്ദിയും പറഞ്ഞു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments