അണ്ടത്തോട് സഹകരണ ബാങ്കിന്റെ ഓണച്ചന്തയ്ക്ക് തുടക്കമായി
എരമംഗലം അണ്ടത്തോട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്തയ്ക്ക് തുടക്കമായി. ഓണത്തോടനുബന്ധിച്ച് സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ 1,500 രൂപ വിലവരുന്ന 19 ഇനം വീട്ടാവശ്യ സാധനങ്ങളടങ്ങിയ ഓണക്കിറ്റ് സബ്സിഡി നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി.
എരമംഗലം കളത്തിൽ പടിയിൽ നടന്ന പരിപാടി പൊന്നാനി എംഎൽഎ കെ.പി. നൗഷാദലി ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.ടി. അജയ് മോഹൻ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മയിൽ, ബാങ്ക് വൈസ് പ്രസിഡന്റ് ഷമീർ ഇടിയാട്ടേൽ, ഡയറക്ടർമാരായ മുഹമ്മദ് അഷറഫ്, വിവേകാനന്ദൻ, ജമാലുദ്ദീൻ, അർബൻ ബാങ്ക് ഡയറക്ടർ അനന്തകൃഷ്ണൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അംഗം മജീദ് പാടിയോടത്ത് എന്നിവർ സംസാരിച്ചു.
ബാങ്ക് സി.ഇ.ഒ സുരേഷ് സ്വാഗതവും സെക്രട്ടറി രാജാറാം നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments