Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഷെരീഫ് അമിഗോസ് സ്മാരക പുരസ്‌കാരം കെ.പി. രാജന്


ഷെരീഫ് അമിഗോസ് സ്മാരക പുരസ്‌കാരം കെ.പി. രാജന്

മാറഞ്ചേരിയിലെ പ്രവാസി കൂട്ടായ്മയായ 
റെഡ്പവർ ജി.സി.സി. ഏർപ്പെടുത്തിയ ഷെരീഫ് അമിഗോസ് സ്മാരക പ്രഥമ പുരസ്‌കാരം പൊതുപ്രവർത്തകനും എഴുത്തുകാരനുമാ കെ.പി. രാജന്. റെഡ്പവർ ജി.സി.സി. കൂട്ടായ്മയുടെ സ്ഥാപകരിൽ പ്രധാനിയും പ്രവാസിയുമായിരുന്നു അന്തരിച്ച ഷെരീഫ് അമിഗോസ്. 2026 മുതൽ ഷെരീഫ് അമിഗോസ് സ്മരണാർഥം പുരസ്‌കാരം നൽകാൻ തീരുമാനിക്കുകയായിരുന്നു. മാറഞ്ചേരിയുടെ കലാ, സാംസ്കാരിക, രാഷ്ടീയ മേഖലയിൽ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് കെ.പി. രാജന് പുരസ്‌കാരം നൽകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ദേശാഭിമാനിയുടെ പഴയകാല പൊന്നാനി താലൂക്ക് ലേഖകനായിരുന്നു കെ.പി. രാജൻ. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം. ഷെരീഫ് അമിഗോസ് ഓർമ്മദിനമായ തിങ്കളാഴ്ച നാലിന് പുറങ്ങ് സെന്ററിൽ കമലം, ഷെരീഫ് ട്രസ്റ്റ് നടത്തുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്‌കാരം കൈമാറും. വന്നേരിനാട് പ്രസ്സ് ഫോറത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ റെഡ്പവർ ജി.സി.സി. പഞ്ചായത്ത്‌ കമ്മറ്റി കോർഡിനേറ്റർ സുമേഷ് കാരക്കാട്, മുജീബ് കടവ്, നജീം കടവ്, കുഞ്ഞിമോൻ ഇല്ലംനഗർ, ഗദ്ധാഫി പുറങ്ങ് എന്നിവർ പങ്കെടുത്തു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments