Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി വെസൽ നിർമ്മാണ പദ്ധതി മുൻ സർക്കാറിൻ്റെ നീക്കം ദുരൂഹം - യു ഡി എഫ്


പൊന്നാനി വെസൽ നിർമ്മാണ പദ്ധതി മുൻ സർക്കാറിൻ്റെ 
നീക്കം ദുരൂഹം - യു ഡി എഫ്


വെസൽ നിർമ്മാണ പദ്ധതിയുമായി വന്ന സ്വകാര്യ സംരംഭകർക്ക് പൊന്നാനി ഹാർബറിൻ്റെ 29.3 ഏക്കർ വരുന്ന കേന്ദ്രീകൃത ഭൂമി തീറെഴുതി നൽകാനുള്ള മുൻ എൽഡിഎഫ് സർക്കാരിൻ്റെ നീക്കം ദുരൂഹമാണന്നും , കണ്ണായ
ഭൂമി സ്വകാര്യ കമ്പനി കയ്യടക്കിയാൽ ഭാവിയിലുള്ള പോർട്ടു വികസനം , ഫിഷറീസ് അടിസ്ഥാന സൗകര്യ വികസനം.,ഹരിത ഇന്ധനം., ലോജിസ്റ്റിക്സ്, പുനരുപയോഗ ഊർജ്ജ സംരംഭം , മറൈൻ ടൂറിസം തുടങ്ങി പൊന്നാനിയുടെ മുഴുവൻ വികസന സ്വപ്നങ്ങളും മുരടിച്ചു പോകുമെന്ന് പൊന്നാനി നിയോജക മണ്ഡലം 
യു ഡി എഫ് ഉന്നതാധികാര സമിതി അഭിപ്രായപ്പെട്ടു . 

തുച്ഛമായ പങ്കാളിത്തം മാത്രം സർക്കാറിന് നീക്കി വെക്കുന്ന പദ്ധതി പൊതു താൽപര്യത്തെ പ്രതിനിധീകരിക്കുന്നില്ലന്നും,
ടെണ്ടർ നടപടികളും, കരാർ വ്യവസ്ഥയും, സംരംഭകർക്കുള്ള അനിയന്ത്രിത അധികാരങ്ങളും സംശയാസ്പദമാണ് . സ്വകാര്യ സംരംഭകരുമായുള്ള തുടർനടപടികൾക്ക് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം തന്നെ പിരിച്ചുവിട്ട മാരിടൈം ബോർഡ് ചെയർമാൻ തിരഞ്ഞെടുത്തത് തീർത്തും അസ്വാഭാവികമാണ് . സിപിഎം ജില്ലാകമ്മറ്റി സംരംഭകർക്കു വേണ്ടി പത്രസമ്മേളനം നടത്തിയതോടെ ഇതിലെ രാഷ്‌ട്രീയ പങ്കാളിത്തം വെളിപ്പെട്ടിരിക്കയാണന്നും യോഗം അഭിപ്രായപ്പെട്ടു .

പൊന്നാനിയിലെ മോഹനേട്ടൻ സമാരക മന്ദിരത്തിൽ ചേർന്ന യോഗത്തിൽ കെ.പി. നൗഷാദ് അലി എം എൽ എ പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദീകരിച്ചു . ടെൻഡർ നടപടികളും , സംരംഭകർക്കുള്ള അനിയന്ത്രിത അധികാരങ്ങളും ഏറെ സംശയാസ്പദമാണന്നും 
എം എൽ എ യോഗത്തെ അറിയിച്ചു .

വെസൽ നിർമ്മാണവുമായി ബന്ധപ്പെട്ട് യുഡിഎഫ്
ഏറ്റെടുത്ത് നടത്തേണ്ട കാര്യങ്ങളെ സംബന്ധിച്ച് കെ.പി.സി സി . ജനറൽ സെക്രട്ടറി പി.ടി അജയ് മോഹൻ സംസാരിച്ചു .

ധനകാര്യം, നിയമം, പൊതുഭരണം, വ്യവസായം, ഹാർബർ തുടങ്ങിയ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരും വിഷയത്തിലെ വിദഗ്‌ധരുമടങ്ങുന്ന സമിതി രൂപീകരിച്ച് വിഷയവുമായി ബന്ധപ്പെട്ടു വിശദപഠനം നടത്തണമെന്ന ആവശ്യവുമായി സർക്കാറിനെ സമീപിക്കാൻ യോഗം തീരുമാനിച്ചു .

യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ 
പി.പി. യൂസഫലി അധ്യക്ഷത വഹിച്ച യോഗത്തിൽ യു ഡി ഫ് പൊന്നാനി മണ്ഡലം കൺവീനർ കല്ലാട്ടേൽ ഷംസു , യു ഡി എഫ് നേതാക്കളായ എം.വി
ശ്രീധരൻ മാസ്റ്റർ , ഷാജി കാളിയത്തേൽ , വി.വി. ഹമീദ് , ശിവരാമൻ പൊന്നാനി, വി.ചന്ദ്രവല്ലി , ഷമീർ ഇടിയാട്ടേൽ , 
കെ.എം. അനന്തകൃഷ്ണൻ , ടി.കെ. അബ്ദുൾ റഷീദ് , മുസ്തഫ വടമുക്ക് ,പി .ടി അബ്ദുൾ ഖാദർ , ടി.എ മജീദ് , യു. മുനീബ്, സുബൈർ കൊട്ടിലുങ്ങൽ തുടങ്ങിയവർ സംസാരിച്ചു .


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments