മുഹമ്മദ് ബാസിലിന് മുസ്ലിം യൂത്ത് ലീഗ് മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആദരം
കോമൺവെൽത്ത് ഗെയിംസ് ഗ്ലാസ്ഗോ 2026-ലെ 100 മീറ്റർ ഓട്ടമത്സരത്തിൽ വെള്ളിമെഡൽ കരസ്ഥമാക്കി ഇന്ത്യയുടെയും പൊന്നാനിയുടെയും അഭിമാനമായി മാറിയ മുഹമ്മദ് ബാസിലിന് മുസ്ലിം യൂത്ത് ലീഗ് മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ആദരം നൽകി.
മാറഞ്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രസിഡന്റ് ഷഹീം പനമ്പാട് ബാസിലിന് ഉപഹാരം കൈമാറി. ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. ഷാഹിദ് അബ്ദുൽ ഖാദർ, ജോയിന്റ് സെക്രട്ടറി അദ്നാൻ, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
അന്താരാഷ്ട്ര കായികവേദിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വെള്ളിമെഡൽ നേടിയ ബാസിലിന്റെ നേട്ടം നാടിനാകെ അഭിമാനകരമാണെന്നും, അദ്ദേഹത്തിന്റെ വിജയം യുവതലമുറയ്ക്ക് വലിയ പ്രചോദനമാണെന്നും ഭാരവാഹികൾ പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments