മാറഞ്ചേരിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഞായറാഴ്ച നടക്കും
യാസ്സ് മാറഞ്ചേരിയുടെ ആഭിമുഖ്യത്തിൽ തിരൂർ ശിഹാബ് തങ്ങൾ കണ്ണാശുപത്രിയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ആഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 9:30 മുതൽ 12:30 വരെ മാറഞ്ചേരി മാസ്റ്റർപടി എം.യു.എം എൽ.പി സ്കൂളിൽ വച്ച് നടക്കും.*
_സാമ്പത്തിക ബുദ്ധിമുട്ടുകളും സമയക്കുറവും കാരണം പലരും കണ്ണിന്റെ ആരോഗ്യപരിശോധന പലപ്പോഴും മാറ്റിവെക്കുകയാണ്. എന്നാൽ ഇങ്ങനെ ചികിത്സ വൈകുന്നത് കാഴ്ച നഷ്ടപ്പെടാൻ സാധ്യത വർധിപ്പിക്കുന്നു. കാഴ്ചക്കുറവ്, കണ്ണടയുടെ ആവശ്യം, തിമിരത്തിന്റെ ലക്ഷണങ്ങൾ, മറ്റ് കണ്ണുമായി ബന്ധപ്പെട്ട പ്രാഥമിക പ്രശ്നങ്ങൾ എന്നിവ നേരത്തേ തിരിച്ചറിയാൻ ക്യാമ്പിലൂടെ സാധിക്കുന്നതാണ്. ക്യാമ്പിൽ എല്ലാ പ്രായത്തിലുള്ളവർക്കും പങ്കെടുക്കാവുന്നതാണ്. ക്യാമ്പിലെ പരിശോധനയിൽ കൂടുതൽ ചികിത്സ ആവശ്യമാണെന്ന് കണ്ടെത്തുന്നവർക്ക് ശിഹാബ് തങ്ങൾ കണ്ണാശുപത്രിയിൽ സൗജന്യ ഡോക്ടർ കൺസൾട്ടേഷനും. ആവശ്യമായ പരിശോധനകളും, കണ്ണടയും മറ്റും പ്രത്യേക ഇളവിലും ലഭിക്കുന്നതാണ്._
*തിരക്കിട്ട ജീവിതത്തിൽ നിന്നും ഇത്തിരി നേരം മാറ്റി വെച്ചു സൗജന്യ നേത്രപരിശോധന ക്യാമ്പിൽ പങ്കെടുത്തു നമ്മുടെ നേത്രങ്ങൾ ആരോഗ്യത്തോടെ ഇരിക്കുന്നെന്ന് ഉറപ്പു വരുത്താൻ ഏവരെയും ക്യാമ്പിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.*
_സൗജന്യ നേത്ര പരിശോധനാ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് താഴെ നൽകിയ ലിങ്ക് വഴി മുൻകൂട്ടിരജിസ്റ്റർ ചെയ്യാവുന്നതാണ്._
https://form.svhrt.com/6a71951a8460ea8504596321
ക്യാമ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക..
+91 6238699932 | +91 99463 77127
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments