Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഗ്ലോബൽ കൾച്ചറൽ കോൺഗ്രസ് (ജിസിസി )പാലപ്പെട്ടി 7ാമത് വിന്നേഴ്സ് മീറ്റ് സംഘടിപ്പിച്ചു


ഗ്ലോബൽ കൾച്ചറൽ കോൺഗ്രസ് (ജിസിസി )പാലപ്പെട്ടി 7ാമത് വിന്നേഴ്സ് മീറ്റ് സംഘടിപ്പിച്ചു 

 പാലപ്പെട്ടി പ്രദേശത്ത് സാമൂഹിക സാംസ്കാരിക സന്നദ്ധ സേവന രംഗത്ത് ഏറെക്കാലമായി പ്രവർത്തിച്ചുവരുന്ന ജിസിസി പാലപ്പെട്ടി 
 എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച നൂറോളം വിദ്യാർത്ഥികളെയും, പ്ലസ് ടു മറ്റു മത്സര പരീക്ഷകളിൽ ഉയർന്ന വിജയം നേടിയവരെയും,
 പാലപ്പെട്ടിയിലെ സന്നദ്ധ സേവന പ്രവർത്തകരായ ആശാവർക്കർമാരെയും സ്വാമിപ്പടി മെഹഫിൽ ഓഡിറ്റോറിയത്തിൽ വെച്ച് അനുമോദിച്ചു.

  ജിസിസി പ്രസിഡന്റ് ഫയാസ് അണ്ടത്തോട് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം പൊന്നാനി എംഎൽഎ ശ്രീ. കെ പി നൗഷാദ് അലി നിർവഹിച്ചു.

 അകാലത്തിൽ പൊലിഞ്ഞു പോയ കോൺഗ്രസ്‌ നേതാവ് എ കെ ഖാലിദ്ക്കയുടെ നാമധേയത്തിൽ പൊന്നാനി നിയോജക മണ്ഡലത്തിലെ മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ പുരസ്കാരത്തിന് അർഹനായ മുൻ എംപി ശ്രീ സി ഹരിദാസ് അവർകൾക്കുള്ള പുരസ്കാരം കെപിസിസി ജനറൽ സെക്രട്ടറി പി ടി അജയ് മോഹൻ വിതരണം ചെയ്തു.

 ജിസിസി എക്സിക്യൂട്ടീവ് അംഗം വിടപറഞ്ഞ എസ് എ അബൂബക്കർ സാഹിബിന്റെ നാമധേയത്തിൽ മികച്ച വിദ്യാർത്ഥിക്കുള്ള പുരസ്കാരവും 10,000 രൂപയുടെ എൻഡോവ്മെന്റും ഹിബ ഷെറിൻ എ എന്ന വിദ്യാർത്ഥിനിക്ക് സമ്മാനിച്ചു.

 ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാർ ജിസിസി വർക്കിംഗ് പ്രസിഡണ്ട് ജംഷീർ എ എം, വൈസ് പ്രസിഡന്റ് രാജേഷ് കറുത്താരൻ, ഫൈസൽ മാസ്റ്റർ,നാസർ വടക്കൂട്ട്, സഫൂറ അണ്ടത്തോട്, ഷെമി സുജിത്ത്, മനോഹരൻ കറുത്താരൻ, ഫൈസൽ ബാബു,റാഫി ബി എ, നസീറാബി റിയാസ് പൊറാടത്ത് കുഞ്ഞുമോൻ 
 എന്നിവർ പങ്കെടുത്തു സംസാരിച്ചു.

 പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സജയൻ കൈപ്പട സ്വാഗതവും ,
 കൺവീനർ താജു തോപ്പിൽ നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments