Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കിസാൻ സഭ പൊന്നാനി മണ്ഡലം പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി


കിസാൻ സഭ പൊന്നാനി മണ്ഡലം പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി 

   

അഖിലേന്ത്യാ കിസാൻ സഭ (AIKS) സംസ്ഥാന കമ്മിറ്റി നിർദ്ദേശപ്രകാരം പൊന്നാനി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മറഞ്ചേരിയിൽ പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി.
അശാസ്ത്രീയ രാസവളവില വർദ്ധനക്കെതിരേ , വളം സബ്സിഡി നിർത്തലാക്കിയതിനെതിരേ , രാസവള കരഞ്ചന്തക്കെതിരേ , പൂഴ്ത്തി വെപ്പിനെതിരേ കർഷകർ പ്രതിഷേധ സൂചകമായി പോസ്റ്റോഫീസ് മാർച്ചും ധർണ്ണയം നടത്തി.
മാറഞ്ചേരി അധികാ പ്പടിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ പോസ്റ്റ് ഓഫീസിനു മുമ്പിൽ ധർണ്ണയോടെ സമാപിച്ചു.
ധർണ്ണക്ക് കിസാൻസഭ മണ്ഡലം സെക്രട്ടറി സ:വി .പി. ഗംഗാധരൻ സ്വാഗതം പറഞ്ഞു.
മണ്ഡലം പ്രസിഡൻ്റ് സ : എ.കെ. സുബൈർ അദ്ധ്യക്ഷം വഹിച്ചു.
സി. പി. ഐ. സംസ്ഥാനക്കമ്മറ്റിയംഗവും മഹിളാസംഘം നേതാവുമായ സ : ഷാജിറാമനഫ് ഉദ്ഘാടനം ചെയ്തു.
സി പി .ഐ . മണ്ഡലം സെക്രട്ടറി സ:കെ.കെ. ബാബു , അസി. സെക്രട്ടറി സ: ഒ എം ജയപ്രകാശ് , കിസാൻസഭ മണ്ഡലം കമ്മറ്റിയംഗങ്ങളായ എൻ കെ അബ്ദുൽ നാസർ, സെയ്ത് പുഴക്കര തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
സഖാക്കൾ ഫസലൂറഹ്മാൻ, സിദ്ദീഖ് ചേലക്കാവ്. മനാഫ്(ബച്ചു ), വേണുഗോപാൽ മാറഞ്ചേരി, സുബൈദ ബക്കർ, വി സി നദീം, ഇസ്ഹാക്ക് പുതിയിരുത്തി, രാജൻ കല്ലാട്ട്, സുബ്രഹ്മണ്യൻ ആലങ്കോട് തുടങ്ങിയവർ നേതൃത്വം നൽകി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments