Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേരളം ഭരിക്കുന്നത് സാധാരണക്കാരെ ചേർത്ത് നിർത്തിയ സർക്കാർ . വി .സുധാകരൻ


കേരളം ഭരിക്കുന്നത് സാധാരണക്കാരെ ചേർത്ത് നിർത്തിയ സർക്കാർ . 
വി .സുധാകരൻ

കേരളം ഭരിക്കുന്നത് സാധാരണ ജനങ്ങളെ ചേർത്ത് നിർത്തിയ സർക്കാറാണന്ന് കുറഞ്ഞ സമയം കൊണ്ട് ബോധ്യമായതായി
കെ.പി. സി. സി. എക്സിക്യൂട്ടീവ് അംഗം വി .സുധാകരൻ അഭിപ്രായപ്പെട്ടു . പൊന്നാനി നിയോജകമണ്ഡലം കോൺഗ്രസ്സ് നേത്യയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .കെ പി സി സി മെമ്പർ പറമ്പൻ റഷീദ് മുഖ്യ പ്രഭാഷണം നടത്തി .

നിയമസഭാ തെരെഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയത്തോടെ തെരഞ്ഞെടുക്കപ്പെട്ട
റവന്യൂ വകുപ്പ് മന്ത്രി                   
എ.പി അനിൽകുമാറിനും എം എൽ എ മാരായ  
കെ.പി. നൗഷാദ് അലി , വി.എസ് ജോയ് , ആര്യാടൻ ഷൗക്കത്ത് എന്നിവർക്ക് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നല്കുന്ന സ്വീകരണ യോഗത്തിൽ 
പൊന്നാനി മണ്ഡലത്തിൽ നിന്ന് 1000 പ്രവർത്തകരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു .

പൊന്നാനിയിലെ മോഹനേട്ടൻ സ്മാരക സൗധത്തിൽ ചേർന്ന യോഗത്തിൽ പൊന്നാനി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ 
ടി.കെ. അഷറഫ് , സിദ്ധീഖ് പന്താവൂർ , കല്ലാട്ടേൽ ഷംസു , കെ പി സി സി മെമ്പർ ഷാജി കാളിയത്തേൽ , വെളിയങ്കോട് ബ്ലോക്ക് പ്രസിഡൻ്റ് പി. ടി. ഖാദർ ,
മണ്‌ഡലം പ്രസിഡൻ്റുമാരായ സുരേഷ് പാട്ടത്തിൽ , കെ .ജയപ്രകാശ്. വി.കെ. അനസ് , നബീൽ നൈയ്തല്ലൂർ തുടങ്ങിയവർ സംസാരിച്ചു .


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '



Post a Comment

0 Comments