Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കഥ രാഘവീയ’ത്തിന് തുടക്കം; രാമായണ പ്രഭാഷണ പരമ്പരയ്ക്ക് തിരിതെളിഞ്ഞു


കഥ രാഘവീയ’ത്തിന് തുടക്കം; രാമായണ പ്രഭാഷണ പരമ്പരയ്ക്ക് തിരിതെളിഞ്ഞു

​രാമായണ മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കഥ രാഘവീയ - 2026’ രാമായണ പ്രഭാഷണ പരമ്പരയ്ക്ക് ഇന്ന് ഭഗവതി കല്യാണ മണ്ഡപത്തിൽ ഉജ്ജ്വല തുടക്കം. ഇന്ന് വൈകിട്ട് 5.30-ന് ആരംഭിച്ച പരിപാടി, വരും ദിവസങ്ങളിലും ഇതേ സമയത്ത് തുടരും.

​ആഗസ്റ്റ് 16 വരെ നീണ്ടുനിൽക്കുന്ന ഈ പ്രഭാഷണ പരമ്പരയിൽ സമൂഹത്തിലെ വിവിധ മേഖലകളിലുള്ള പ്രമുഖർ രാമായണത്തെ ആസ്പദമാക്കി സംസാരിക്കും. ഷിബ ടീച്ചർ, എൻ. എസ്. സുമേഷ് കൃഷ്ണൻ, രാംമോഹൻ പാലിയത്ത്, വ്യാസൻ പി. എം, കെ. കെ. ഗീതാകുമാരി, മുല്ലക്കര രത്നാകരൻ, പിശപിള്ളി രാജീവ്, വി. മധുസൂദനൻ നായർ, കെ. പി. നൗഷാദ് അലി എം.എൽ.എ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ വിവിധ ദിവസങ്ങളിലായി പ്രഭാഷണങ്ങൾ നടത്തും.

​രാമായണത്തിന്റെ ദാർശനികവും സാംസ്കാരികവുമായ തലങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്. പ്രഭാഷണ പരമ്പരയുടെ ആദ്യദിനത്തിൽ ഷീബ ടീച്ചർ രാമായണ പ്രഭാഷണം നടത്തി. മോഹനൻ നായർ സ്വാഗതം പറഞ ചടങ്ങിൽ സി. ഹരിദാസ് അധ്യക്ഷനായി. ഉദയൻ കട്ടിളത്ത് നന്ദി അറിയിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments