അഖിലേന്ത്യ കിസാൻ സഭ കർഷക സംഗമം: മികച്ച കർഷകരെ ആദരിച്ചു
അഖിലേന്ത്യ കിസാൻ സഭ (AIKS) പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയിരൂർ പ്ലസന്റ് പാലസ് ഓഡിറ്റോറിയത്തിൽ കർഷക സംഗമവും കർഷകരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.
AIKS ജില്ലാ പ്രസിഡന്റ് നിയാസ് പുളിക്കൽക്കത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
പൊന്നാനി മണ്ഡലം സെക്രട്ടറി വി. വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മണ്ഡലം പ്രസിഡന്റുമായ എ കെ സുബൈർ സ്വാഗതം പറഞ്ഞു . ഒ എം ജയപ്രകാശ്, വി സി നജീബ്, പഞ്ചായത്ത് മെമ്പർമാരായ നാസർ മാഷ്, റിസ്ന, ലീന തുടങ്ങിയവർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു .
ചടങ്ങിൽ വിവിധ മേഖലകളിൽ ശ്രദ്ധേയരായ കർഷകരെ ആദരിക്കുകയും കർഷകർ നേരിടുന്ന പ്രശ്നങ്ങൾ, കാർഷിക മേഖലയിലെ വെല്ലുവിളികൾ, കൃഷിയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് നിയാസ് ഉൾപ്പെടെയുള്ള നേതാക്കൾ സംസാരിച്ചു. കൃഷിയുടെ പരിചരണത്തെക്കുറിച്ചും പുതിയ കൃഷിയെ കുറിച്ചും പെരുമ്പടപ്പ് എ ഡി എ വിനയൻ എം വി ക്ലാസുകൾക്ക് നേതൃത്വം നൽകി. കർഷകരും പൊതുപ്രവർത്തകരും ഉൾപ്പെടെ നിരവധി പങ്കാടുത്ത ചടങ്ങിൽ പഞ്ചായത്ത് പുതിയ കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്തു. നിറഞ്ഞ സദസ്സിന് രഗനാഥൻ നന്ദി പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments