Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ദീക്ഷാരംഭം': എം.ടി.എം. കോളേജിൽ ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു


'ദീക്ഷാരംഭം': എം.ടി.എം. കോളേജിൽ ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

വെളിയങ്കോട്: 'ലഹരിയോട് നോ പറയുക, സർഗാത്മകതയോട് യെസ് പറയുക' സന്ദേശവുമായി വെളിയങ്കോട് എം.ടി.എം. കോളേജിൽ ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്കായുള്ള 'ദീക്ഷാരംഭം' ഓറിയന്റേഷൻ പരിപാടിയുടെ ഭാഗമായി കോളേജ് ഹാളിൽ നടന്ന ലഹരിവിരുദ്ധ സെമിനാർ പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഖമറുന്നീസ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. രജത് അധ്യക്ഷനായി. കംപ്യൂട്ടർ സയൻസ് വിഭാഗവും ഐ.ടി. ക്ലബും ചേർന്നു നടത്തിയ ലഹരിവിരുദ്ധ റീൽസ് മത്സരത്തിലെ വിജയികൾക്കുള്ള ക്യാഷ് അവാർഡുകളുടെ വിതരണം ചടങ്ങിൽ നടന്നു. റീൽസ് മത്സരത്തിൽ വിദ്യാർഥികളായ ടി. നവാൽ, എ.പി. ഇർഷാദ്, പി.പി. സാഹിം, മുഹമ്മദ് ഫാഹിം, മുഹമ്മദ് സലാഹുദ്ദീൻ എന്നിവരടങ്ങിയ സംഘം ഒന്നാം സ്ഥാനവും, മുഹമ്മദ് ഇർഫാൻ, അമീൻ ഉമ്മർ, ഷഹനാക് സനീം, ആദിത്യൻ, ഫഖീഹ് എന്നിവരടങ്ങിയ സംഘം രണ്ടാം സ്ഥാനവും നേടി. പി.ആർ.ഒ. ഫൈസൽ ബാവ, മാനേജ്‌മെന്റ് സ്റ്റഡീസ് മേധാവി സി. സതീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments